ETV Bharat / sitara

ബിനീഷ് ബാസ്റ്റിൻ- അനിൽ രാധാകൃഷ്ണ മേനോൻ പ്രശ്നം ഒത്തുതീർപ്പാക്കി - Anil Radhakrishnan and Binish Bastin conflic

സംഭവത്തിൽ ജാതീയ അധിക്ഷേപമില്ലെന്നും അനിൽ രാധാകൃഷ്‌ണ മേനോന്‍റെ ജാഗ്രതക്കുറവാണ് കാരണമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. പ്രശ്‌നം ഒത്തുതീർപ്പായെങ്കിലും അനിൽ രാധാകൃഷ്‌ണന്‍റെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു.

ബിനീഷ് ബാസ്റ്റിൻ
author img

By

Published : Nov 4, 2019, 7:30 PM IST

Updated : Nov 4, 2019, 8:47 PM IST

എറണാകുളം: അനിൽ രാധാകൃഷ്‌ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി ഫെഫ്‌ക. ഇന്ന് കൊച്ചിയിൽ നടന്ന സമവായ ചർച്ചയിലാണ് പ്രശ്‌നപരിഹാരമായത്. എന്നാൽ അനിൽ രാധാകൃഷ്‌ണന്‍റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു. സംവിധായകന്‍ അനിൽ രാധാകൃഷ്‌ണ മേനോന് സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ജാതീയമായ അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. ജാതീയമായ അധിക്ഷേപമെന്നത് ചിലരുടെ അതിവായനയാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനും ഇല്ലെന്ന് ഉണ്ണിക്യഷ്‌ണൻ വിശദീകരിച്ചു. അതിനാൽത്തന്നെ അനിൽ രാധാകൃഷ്‌ണന്‍റെ പെരുമാറ്റത്തിൽ ജാതീയമായ വിവേചനം ഉണ്ടായിട്ടില്ലെന്നുള്ളതാണ് ഫെഫ്‌കയുടെ വിലയിരുത്തൽ. അനിൽ സംഭവത്തിൽ ക്ഷമാപണം നടത്തിയതിനാൽ മറ്റ് നടപടികളിലേക്ക് സംഘടന കടക്കുന്നില്ലെന്നും ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ മെമ്പറായി അദ്ദേഹം തുടരുമെന്നും ചർച്ചയിൽ തീരുമാനമെടുത്തു.

ബിനീഷ് ബാസ്റ്റിനെതിരെയുള്ള അധിക്ഷേപം ഫെഫ്‌ക ഒത്തുതീര്‍പ്പാക്കി

വർഗ്ഗപരമായ വിവേചനം നടന്നുവെന്ന ആരോപണത്തിൽ സംശയത്തിന്‍റെ ആനുകൂല്യം നൽകുകയാണ്. ഇതിൽ പക്ഷം പിടിക്കാനില്ല. അനിൽ നൽകിയ വിശദീകരണത്തിൽ ഇത്തരമൊരു ആരോപണം നിഷേധിച്ചിട്ടുണ്ട്. കൂടാതെ, ഫെഫ്‌കയുടെ എല്ലാ പിന്തുണയും ബിനീഷിന് ഉണ്ടാകുമെന്നും ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരമായെങ്കിലും അനിൽ രാധാകൃഷ്‌ണന്‍റെ ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും അറിയിച്ചു. എന്നാൽ, ബിനീഷുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നാണ് അനിൽ രാധാകൃഷ്ണ മേനോന്‍റെ പക്ഷം. അടുത്ത സിനിമയിൽ ബിനീഷിന് ഒരു വേഷം താൻ നിശ്ചയിച്ചിരുന്നതായും ബിനീഷ് തന്‍റെ നിലപാട് അറിയിച്ചതിനാൽ പകരം ആളെ കണ്ടെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി. കുടുംബത്തിനെതിരെ വരെ സൈബർ ആക്രമണമുണ്ടായെന്നും ഇതിൽ തനിക്ക് സങ്കടമുണ്ടെന്നും സംവിധായകൻ അനിൽ രാധാകൃഷ്‌ണൻ പറഞ്ഞു. എന്നാൽ പരാതിയില്ല. ചിലരുടെ പെട്ടന്നുള്ള വൈകാരികപ്രകടനമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് ശേഷം പരസ്‌പരം കൈ കൊടുത്ത് ആലിംഗനം ചെയ്താണ് ബിനീഷ് ബാസ്റ്റിനും അനിലും മടങ്ങിയത്. ഫെഫ്‌ക പ്രസിഡന്‍റ് സിബി മലയിൽ, സോഹാൻ സിനുലാൽ തുടങ്ങിയവരും സമവായ ചർച്ചയിൽ പങ്കെടുത്തു.

Intro:Body:അനിൽ രാധാകൃഷ്ണ മേനോൻ_ ബിനീഷ് ബാസ്റ്റിൻ പ്രശ്നം പരിഹരിച്ചതായി ഫെഫ്ക്ക . ഇന്ന് കൊച്ചിയിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരമായത്. സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോന് ഈ വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻപറഞ്ഞു. അതേ സമയം പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിനും വ്യക്തമാക്കി.

ഇന്ന് കൊച്ചിൽ നടന്ന സമവായ ചർച്ചയിലാണ് പാലക്കാട് മെഡിക്കോളേജ് യൂനിയൻ പരിപടിയിലെ വേദി പങ്കിടലുമായി ബന്ധപെട്ട്, ബിനീഷ് ബാസ്റ്റിനും അനിൽ രാധാക്യഷ്ണ മേനോനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായത്.
ജാതിയമായ അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണെന്ന് സംവിധായകനും ഫെഫ്ക്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണിക്യഷ്ണൻ പറഞ്ഞു. അനിൽ രാധാകൃഷ്ണ മേനോന്റെ പെരുമാറ്റത്തിൽ ജാതീയമായ വിവേചനം ഉണ്ടായിട്ടില്ലെന്നാണ് ഫെഫ്ക്ക വിലയിരുത്തത്. ജാതീയമായ അധിക്ഷേപമെന്നത് ചിലരുടെ അതിവായനയാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ല. അനിൽ രാധാകൃഷ്ണന് ജാഗ്രത കുറവാണ് സംഭവിച്ചത്. അതിൽ നേരത്തെ തന്നെ ക്ഷമാപണം നടത്തിയതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ല. ഫെഫ്ക്ക ഡയറക്ട്ടേഴ്സ് യൂനിയൻ മെമ്പറായി അനിൽ രാധാകൃഷ്ണ മേനോൻ തുടരും. വർഗ്ഗപരമായ വിവേചനം നടന്നുവെന്ന ആരോപണത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകുകയാണ്. ഇതിൽ പക്ഷം പിടിക്കാൻ ഫെഫ്ക്കയില്ല. അനിൽ നൽകിയ വിശദീകരണത്തിൽ ഇത്തരമൊരു ആരോപണം നിഷേധിച്ചതായും ഫെഫ്ക്കയുടെ എല്ലാ പിന്തുണയും ബിനീഷിന് ഉണ്ടാവുമെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു (byte)
പ്രശ്നങ്ങൾക്ക് പരിഹാരമായെങ്കിലും അനിൽ രാധാകൃഷ്ണന്റെ ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.(byte)
അതേ സമയം. ബിനീഷുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അനിൽ രാധാകൃഷണ മേനോൻ വ്യക്തമാക്കി. അടുത്ത സിനിമയിൽ ബിനീഷിന് ഒരു വേഷം താൻ നിശ്ചയിച്ചിരുന്നു. അഭിനയിക്കില്ലന്ന് ബിനീഷ് വ്യക്തമാക്കിയ സാഹചര്യത്തിൽ പകരം ആളെ കണ്ടെത്തും.
കുടുംബത്തിനെതിരെ വരെ വന്ന സൈബർ ആക്രമണത്തിൽ സങ്കടമുണ്ട്. എന്നാൽ പരാതിയില്ല. ചിലരുടെ പെട്ടന്നുള്ള വൈകാരികപ്രകടനമായാണ് ഇതിനെ കാണുന്നതെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു(Byte). ചർച്ചയ്ക്ക് ശേഷം പരസ്പരം കൈ കൊടുത്ത് ആലിംഗനം ചെയ്താണ് ബിനീഷ് ബിസ്റ്റിനും അനിലും മടങ്ങിയത്. ഇരുവർക്കും പുറമെ ഫെഫ്ക്ക പ്രസിഡൻറ് സിബി മലയിൽ, ജനറൽ സെക്രട്ടറി ബി ഉണ്ണിക്യഷ്ണൻ, സോഹാൻ സിനുലാൽ തുടങ്ങിയവർ സമവായ ചർച്ചയിൽ പങ്കെടുത്തു.

Etv Bharat
Kochi

Conclusion:
Last Updated : Nov 4, 2019, 8:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.