ബംഗളുരു: സിനിമാ തിയേറ്ററിൽ ദേശീയ ഗാനം മുഴങ്ങിയപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്നതിന് കുടുംബത്തിന് നേരെ ആക്രമണം. ബംഗളൂരുവിലാണ് സംഭവം. തിയേറ്ററിലുണ്ടായിരുന്ന കന്നട സിനിമാ താരങ്ങളും മറ്റുള്ളവരും ചേർന്നാണ് ഇവരെ ആക്രമിച്ചത്. ദേശവിരുദ്ധരാണോ എന്ന് ചോദിച്ച് ഇവരെ നേരിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
-
ರಾಷ್ಟ್ರಗೀತೆಗೆ ಗೌರವ ಕೊಡದ ಬೇವರ್ಸಿಗಳು..!
— ಅಕ್ಷಯ್ अक्षय Akki (@AkshayVandure1) October 25, 2019 " class="align-text-top noRightClick twitterSection" data="
ನಮ್ಮ ದೇಶದ ಅನ್ನ ತಿಂದು, ರಾಷ್ಟ್ರ ಗೀತೆ ಹಾಡುವಾಗ ಅಗೌರವ ಸಲ್ಲಿಸುವವರಿಗೆ ಮೆಟ್ಟಲ್ಲಿ ಹೊಡೀಬೇಕು. pic.twitter.com/cQlaUIIq2x
">ರಾಷ್ಟ್ರಗೀತೆಗೆ ಗೌರವ ಕೊಡದ ಬೇವರ್ಸಿಗಳು..!
— ಅಕ್ಷಯ್ अक्षय Akki (@AkshayVandure1) October 25, 2019
ನಮ್ಮ ದೇಶದ ಅನ್ನ ತಿಂದು, ರಾಷ್ಟ್ರ ಗೀತೆ ಹಾಡುವಾಗ ಅಗೌರವ ಸಲ್ಲಿಸುವವರಿಗೆ ಮೆಟ್ಟಲ್ಲಿ ಹೊಡೀಬೇಕು. pic.twitter.com/cQlaUIIq2xರಾಷ್ಟ್ರಗೀತೆಗೆ ಗೌರವ ಕೊಡದ ಬೇವರ್ಸಿಗಳು..!
— ಅಕ್ಷಯ್ अक्षय Akki (@AkshayVandure1) October 25, 2019
ನಮ್ಮ ದೇಶದ ಅನ್ನ ತಿಂದು, ರಾಷ್ಟ್ರ ಗೀತೆ ಹಾಡುವಾಗ ಅಗೌರವ ಸಲ್ಲಿಸುವವರಿಗೆ ಮೆಟ್ಟಲ್ಲಿ ಹೊಡೀಬೇಕು. pic.twitter.com/cQlaUIIq2x
കന്നട നടി ബി വി ഐശ്വര്യയാണ് ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചത്. ''ഇന്ത്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ഇവര്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം രാജ്യദ്രോഹികളെ ശരിയാക്കാന്‍ ഇവിടെ നമ്മള്‍ യഥാര്‍ത്ഥ പൗരന്മാര്‍ ഇല്ലേ'', - എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. നടന്‍ ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാനെത്തിയതായിരുന്നു കുടുംബം.
ഐശ്വര്യയും മറ്റൊരു സിനിമാ താരമായ അരു ഗൗഡയുമാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്താണ് എഴുന്നേല്‍ക്കാത്തതെന്ന ചോദ്യത്തിന് പൊലീസില്‍ പരാതിപ്പെട്ടോളാന്‍ ആയിരുന്നു ഇവരുടെ മറുപടിയെന്ന് അരു വീഡിയോയില്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളാണോ എന്നും കുടുംബത്തോട് ഇവര്‍ ചോദിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിസിപി ശശികുമാര്‍ പറഞ്ഞു.