ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
നിഗൂഢത നിറഞ്ഞതാണ് പോസ്റ്റര്‍. ഹോസ്പിറ്റല്‍ വേഷത്തില്‍ കൂളിംഗ് ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന ഫഹദിന്‍റെ പല ഭാവങ്ങളാണ് പോസ്റ്ററിലുള്ളത്. തലയില്‍ കെട്ടും കാണാം. ചാടുന്ന, ഡാന്‍സ് കളിക്കുന്ന, ഓടുന്ന അങ്ങനെ പല ഭാവത്തിലുള്ള ഫഹദിനെ കാണാം. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററില്‍ എത്തും. ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
2012 ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍.