ETV Bharat / sitara

എമ്മി അവാർഡ്സ് 2019; ഗെയിം ഓഫ് ത്രോൺസ് മികച്ച പരമ്പര

വിവിധ വിഭാഗങ്ങളിലായി 32 നോമിനേഷനുകളുണ്ടായിരുന്ന ഗെയിം ഓഫ് ത്രോൺസാണ് മികച്ച ഡ്രാമാറ്റിക് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടത്.

author img

By

Published : Sep 23, 2019, 1:11 PM IST

emmy awards

71-ാമത് എമ്മി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. വിവിധ വിഭാഗങ്ങളിലായി 32 നോമിനേഷനുകളുണ്ടായിരുന്ന ഗെയിം ഓഫ് ത്രോൺസ് മികച്ച ഡ്രാമാറ്റിക് പരമ്പരക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച കോമഡി സീരീസായി ഫ്ലീബാഗ് തെരഞ്ഞടുക്കപ്പെട്ടു. ബെസ്റ്റ് ഡ്രാമാറ്റിക് പരമ്പര വിഭാഗത്തിൽ മികച്ച നടനുളള പുരസ്കാരം ബില്ലി പോർട്ടറും മികച്ച നടിക്കുളള പുരസ്കാരം കില്ലിങ് ഈവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജോഡി കോമറും നേടി. ഒസാർക്ക് എന്ന ഡ്രാമ സീരീസിലെ അഭിനയത്തിന് മികച്ച സഹനടിയായി ജൂലിയ ഗാർണറും ഗെയിം ഓഫ് ത്രോൺസിലെ അഭിനയത്തിന് മികച്ച സഹനടനായി പീറ്റർ ഡിങ്ലേജും തെരഞ്ഞെടുക്കപ്പെട്ടു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.