ETV Bharat / sitara

രൺവീർ സിങ്ങിനൊപ്പം അവാർഡ് പങ്കിട്ട് ചെമ്പൻ വിനോദ് - ഈ മ യൗ

മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവക്കുളള അവാർഡുകൾ ഈമയൗ ടീമിനൊപ്പം പങ്കിട്ടത് ഇറാനിയൻ ചിത്രമായ ‘ഗോൾനെസ’യാണ്.

രൺവീർ സിങ്ങിനൊപ്പം അവാർഡ് പങ്കിട്ട് ചെമ്പൻ വിനോദ്
author img

By

Published : Mar 5, 2019, 6:20 PM IST

പുരസ്കാര പെരുമഴയിൽ നനഞ്ഞ് ‘ഈമയൗ’ വിജയയാത്ര തുടരുകയാണ്. ടാൻസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തില്‍ മൂന്ന് അവാർഡുകൾ കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ലിജോ ജോസ് പല്ലിശ്ശേരി ചിത്രം. മികച്ച നടൻ, തിരക്കഥ, സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ‘ഈമയൗ’ പുരസ്കാരങ്ങൾ നേടിയത്.

മികച്ച നടനുള്ള പുരസ്കാരം ‘ഈമയൗ’വിലെ അഭിനയത്തിലൂടെ ചെമ്പൻ വിനോദും പത്മാവതി’ലെ അഭിനയത്തിലൂടെ രൺവീർ സിംഗും പങ്കിട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിയും തിരക്കഥക്കുള്ള പുരസ്കാരം പി എഫ് മാത്യൂസും കരസ്ഥമാക്കി. ‘പിഹു’ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. ‘പിഹു’വിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം മീര വിശ്വകർമ്മയും കരസ്ഥമാക്കി.

മുൻപ് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈമയൗ പുരസ്കാരങ്ങൾ നേടിയിരുന്നു. മികച്ച സംവിധായകൻ, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്കാരവും ചിത്രം നേടി. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം, ജനപ്രിയ ചിത്രത്തിനുള്ള രജതചകോരം, മികച്ച സംവിധായകനുള്ള രജതചകോരം എന്നിവയും ഈമയൗ കരസ്ഥമാക്കിയിരുന്നു.

Intro:Body:

ൺവീർ സിങ്ങിനൊപ്പം അവാർഡ് പങ്കിട്ട് ചെമ്പൻ വിനോദ്

മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവയ്ക്കുളള അവാർഡുകൾ ഈ.മ.യൗ ടീമിനൊപ്പം പങ്കിട്ടത് ഇറാനിയൻ ചിത്രമായ ‘ഗോൾനെസ’യാണ് .

പുരസ്കാര പെരുമഴയിൽ നനഞ്ഞ് ‘ഈ മ യൗ’ വിജയയാത്ര തുടരുകയാണ്. ടാൻസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തില്‍ മൂന്ന് അവാർഡുകൾ കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ മ യൗ’ ഇപ്പോൾ. മികച്ച നടൻ, തിരക്കഥ, സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ‘ഈ മ യൗ’ പുരസ്കാരങ്ങൾ നേടിയത്. 

മികച്ച നടനുള്ള പുരസ്കാരം ‘ഈ മ യൗ’വിലെ അഭിനയത്തിലൂടെ ചെമ്പൻ വിനോദ് ജോസും ‘പത്മാവതി’ലെ അഭിനയത്തിലൂടെ രൺവീർ സിംഗും പങ്കിട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാർഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ‘പിഹു’ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. ‘പിഹു’വിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം മീര വിശ്വകർമ്മയും കരസ്ഥമാക്കി. 

മുൻപ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ‘ഈ മ യൗ’ പുരസ്കാരങ്ങൾ നേടിയിരുന്നു. മികച്ച സംവിധായകൻ, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്കാരവും ചിത്രം നേടി. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം, ജനപ്രിയ ചിത്രത്തിനുള്ള രജതചകോരം മികച്ച സംവിധായകനുള്ള രജതചകോരം എന്നിവയും ‘ഈ.മ.യൗ’ കരസ്ഥമാക്കിയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.