അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി നിരവധി പേരാണ് ഇതിഹാസ താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
ദിലീപ് കുമാറിന് മുൻപും ശേഷവും അദ്ദേഹത്തെ പോലെ മറ്റാരുമില്ലെന്നും തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന് വിട എന്നാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. ഇന്നിപ്പോൾ ദിലീപ് കുമാറിനോടുള്ള മമ്മൂട്ടിയുടെ ആരാധന വെളിപ്പെടുത്തുന്ന ദുൽഖർ സൽമാന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
ദുൽഖറിന്റെ വാക്കുകൾ
ആഴ്ചകൾക്ക് മുൻപ് ഞാനും വാപ്പച്ചിയും താങ്കളെക്കുറിച്ച് സംസാരിച്ചിരുന്നു. അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു.
ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറയുമായിരുന്നു. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തേൻ പോലെ ഒഴുകുമെന്ന്, നിങ്ങൾ സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്.
- " class="align-text-top noRightClick twitterSection" data="
">
ഒരു പരിപാടിക്കിടയിലോ വിദേശത്ത് ഷോപ്പിങ് ചെയ്യുമ്പോഴോ നിങ്ങൾ വാപ്പച്ചിയെ കണ്ടാൽ, എപ്പോഴും അദ്ദേഹത്തെ സ്നേഹത്തോടെ സമീപിക്കുകയും സ്നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്.
എല്ലാ അർഥത്തിലും നിങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടതാരം. വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു.
Also Read: ബോളിവുഡ് ഇതിഹാസത്തിന് അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
ജൂലൈ 7ന് രാവിലെ ഏഴരയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമായ ദിലീപ് കുമാറിന്റെ അന്ത്യം.
ന്യുമോണിയ ബാധിതനായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.