ETV Bharat / sitara

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു

ബാനറിന്‍റെ പേരും ചിത്രത്തിന്‍റെ പേരും ഉടനെ പ്രഖ്യാപിക്കുമെന്ന് ദുൽഖർ ഫേസ്ബുക്കില്‍ കുറിച്ചു.

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു
author img

By

Published : Apr 23, 2019, 2:51 PM IST

സിനിമാ നിർമ്മാണ രംഗത്തേക്ക് യുവതാരം ദുല്‍ഖർ സല്‍മാനും. പുതുമുഖ സംവിധായകൻ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്‍റെ നിർമ്മാണത്തില്‍ ഒരുങ്ങുന്നത്. ദുൽഖർ തന്നെയാണ് ഈ വാർത്ത തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിനും നിർമ്മാണ കമ്പനിക്കും ഇതുവരെ പേരിട്ടിട്ടില്ല. ബാനറിന്‍റെ പേരും ചിത്രത്തിന്‍റെ പേരും ഉടനെ പ്രഖ്യാപിക്കുമെന്നും ദുൽഖർ പറയുന്നു. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് കൊണ്ടുള്ള കാസ്റ്റിംഗ് കോളും പോസ്റ്റിനൊപ്പം ദുൽഖർ ഷെയർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 27 വരെയാണ് എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി. സിനിമയുടെ ചിത്രീകരണം മേയ് മാസത്തിൽ തുടങ്ങുമെന്നാണ്​ റിപ്പോർട്ട്.

അതേസമയം, ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ ഏപ്രിൽ 25 ന് തിയേറ്ററുകളിലെത്തും. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

Intro:Body:

വോട്ടിങ് യന്ത്രത്തിന്‍റെ തകരാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിങ് യന്ത്രത്തിന്‍റെ തകരാർ നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. താൻ അതിന് അനുഭവസ്ഥൻ. ചിലരുടെ മോഹങ്ങൾ പൊലിയുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും കേരളത്തില്‍ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു. പിണറായി വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിന്‍റെ തകരാറിനെ തുടർന്ന് രാവിലെ പോളിങ് നിർത്തിവെച്ചിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.