Kurup successfully collected 75 crores : മലയാള സിനിമയ്‌ക്ക് പ്രതീക്ഷയേകി 'കുറുപ്പ്'. ഒരിടവേളയ്‌ക്ക് ശേഷം തിയേറ്ററുകളിലെത്തിയ, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' ആരാധകരുടെയും തിയേറ്റര്‍ ഉടമകളുടെയും പ്രതീക്ഷ തെറ്റിച്ചില്ല. സിനിമാ വ്യവസായത്തിന് പുതുജീവന്‍ നല്‍കി 'കുറുപ്പ്' 75 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.
Kurup gross collection : 'കുറുപ്പി' ന്‍റെ ആഗോള കളക്ഷന്‍ തുകയാണിത്. 'കുറുപ്പി'ന്‍റെ ഈ വിജയം ദുല്‍ഖര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവയ്‌ക്കുകയായിരുന്നു. എല്ലാവരോടും നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു ദുല്‍ഖര്‍ ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 'കുറുപ്പിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് എല്ലാ കടപ്പാടും. ഇത് കൂട്ടായ്‌മയുടെ വിജയമാണ്. ഞങ്ങള്‍ പ്രാര്‍ഥനയോടെ വന്നു. നിങ്ങള്‍ സ്‌നേഹം കൊണ്ട് മൂടി.' -ദുല്‍ഖര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Kurup completes 35,000 shows : ലോകമെമ്പാടുമുള്ള തിയേറ്ററില്‍ 35,000 ഷോ കടന്നതായും ദുല്‍ഖര്‍ അറിയിച്ചു. ആഗോള കളക്ഷന്‍റെ പോസ്‌റ്ററിനൊപ്പമാണ് ഇതുവരെയുള്ള ഷോകളുടെ വിവരവും താരം ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്.
Kurup first day collection : റിലീസ് ചെയ്‌ത് അഞ്ച് ദിവസത്തിനകം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആദ്യ ദിനം തന്നെ 6.3 കോടി രൂപ ചിത്രം സമാഹരിച്ചിരുന്നു.
Kurup shows : തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിരുന്നതെങ്കിലും 'കുറുപ്പി'ന്‍റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്‌ഫുള്‍ ആയിരുന്നു. കേരളത്തില്‍ മാത്രം ആദ്യ ദിനം 505 സ്‌ക്രീനുകളിലും ലോകമാകെ 1500 സ്‌ക്രീനുകളിലുമായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം ആദ്യ ദിനം 2600ല്‍ അധികം ഷോ നടന്നു. ചെന്നൈ സിറ്റിയില്‍ നിന്ന് മാത്രം ആദ്യ ദിനം പത്ത് ലക്ഷം രൂപയാണ് കുറുപ്പ് നേടിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തമിഴിലും തെലുങ്കിലും ചിത്രം സ്വീകാര്യത നിലനിര്‍ത്തി. തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെർ ഫിലിംസും എം സ്റ്റാർ എന്‍റ്ർടൈൻമെന്‍റ്‌സും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
Once again Dulquer Salmaan and Srinath Rajendran : ദുൽഖർ സൽമാന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് 'കുറുപ്പി' ന്‍റെയും സംവിധായകന്‍. ജിതിൻ കെ ജോസ് ആണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്‌മനാഭൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.