Drishyam 2 kannada remake : മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'ദൃശ്യം'. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ ദൃശ്യം രണ്ടാം ഭാഗം എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.
Drishyam 2 kannada trailer : 'ദൃശ്യം 2' വിജയമായതോടെ ചിത്രം അന്യഭാഷകളിലേയ്‌ക്കും റീമേക്ക് ചെയ്യുകയാണ്. ഇപ്പോള്‍ 'ദൃശ്യം 2' കന്നട ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Navya Nair back in movies : മോഹന്‍ലാലിന് പകരം ഡോ.രവിചന്ദ്രയാണ് വേഷമിടുന്നത്. ചിത്രത്തില്‍ മീനയ്‌ക്ക് പകരം നവ്യ നായര്‍ ആണ് വേഷിമിടുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഈ ചിത്രത്തിലൂടെ നവ്യ നായര്‍ അഭിനയ ലോകത്തേയ്‌ക്ക് തിരിച്ചെത്തുകയാണ്. 2014ല്‍ പുറത്തിറങ്ങിയ 'ദൃശ്യം' കന്നട പതിപ്പിന്‍റെ ആദ്യ ഭാഗത്തിലും നവ്യ ആയിരുന്നു മീനയ്‌ക്ക് പകരമുള്ള വേഷത്തില്‍ വേഷമിട്ടത്. 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന മലയാള ചിത്രത്തിലാണ് നവ്യ ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
Drishya 2 cast and crew : ഐജിയുടെ വേഷത്തില്‍ ആശ ശരത്തും സിദ്ദിഖിന്‍റെ കഥാപാത്രത്തെ പ്രഭുവും അവതരിപ്പിക്കും. അനന്ത് നാഗ്, ആരോഹി നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും.
Drishya 2 release : 'ദൃശ്യം' സംവിധാനം ചെയ്‌ത പി.വാസു തന്നെയാണ് ദൃശ്യം 2 കന്നട പതിപ്പും ഒരുക്കുന്നത്. വി.സീതാരാമനാണ് ഛായാഗ്രഹണം. ഇ ഫോര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സാണ് നിര്‍മ്മാണം. ഡിസംബര്‍ 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.
Also Read : Ramya Pandian with Mammootty : മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യ; ചിത്രം വൈറല്‍