തിരുവനന്തപുരം : സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത 'എന്നിവർ' എന്ന ചിത്രം പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണെന്ന് ഫോട്ടോഗ്രാഫറും ഡോക്യുമെന്‍ററി സംവിധായകനുമായ അരുണ്‍ പുനലൂര്‍. ഇത്തവണ മേളയിലെത്തി ആദ്യ കണ്ട ചിത്രവും ഇതുതന്നെയാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമാണിത്. പ്രതികരണങ്ങൾ കേട്ടപ്പോൾ ചിത്രത്തെക്കുറിച്ച് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ കേരളത്തില്‍ അടുത്തിടെ നടന്ന രാഷ്ട്രീയ വിഷയങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയമെന്നും ഏവരും കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Also Read: കുർദിസ്‌താനിൽ സിനിമ നിർമിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിട്ടു: ലിസ ചലാൻ
ചലച്ചിത്ര മേള സൗഹൃദ കൂട്ടായ്മ കൂടിയാണ്. കൊവിഡ് പ്രതിസന്ധികൾ മറികടന്ന് പഴയ ഓളത്തോടെ ചലച്ചിത്രമേള ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. ചലച്ചിത്ര മേളയിൽ ഇക്കുറി യുവാക്കളുടെ പ്രാതിനിധ്യവും വർദ്ധിച്ചു. ഇത് വളരെ നല്ല കാര്യമാണ്. മികച്ച ചിത്രങ്ങളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം സ്ഥിരം സാന്നിധ്യമാണ് അരുണ്‍ പുനലൂര്‍.