ETV Bharat / sitara

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി ഏപ്രിൽ മൂന്നിന് പരിഗണിക്കും - ദിലീപ് കേസ്

തെളിവു നിയമപ്രകാരം മെമ്മറി കാർഡ് രേഖയുടെ ഗണത്തിൽപ്പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം പകർപ്പ് ലഭിക്കാൻ ഹർജിക്കാരന് അർഹതയുണ്ടെന്നും കാണിച്ചാണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്.

dileep1
author img

By

Published : Mar 13, 2019, 12:38 PM IST

നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രിൽ മൂന്നിലേക്ക് മാറ്റി. വാദം പറയാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു.

മെമ്മറി കാർഡ് കേസ് രേഖയുടെ ഭാഗമാണോ തൊണ്ടിമുതലാണോ എന്നാണ് കോടതി പ്രധാനമായും പരിശോധിക്കുക. തെളിവു നിയമപ്രകാരം മെമ്മറി കാർഡ് രേഖയുടെ ഗണത്തിൽപ്പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം പകർപ്പ് ലഭിക്കാൻ ഹർജിക്കാരന് അർഹതയുണ്ടെന്നുമാണ് ദിലീപിൻ്റെവാദം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിൻ്റെപകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്.

ഫെബ്രുവരി 17നാണ് കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻ്റണി പിടിയിലായി. പൾസർ സുനി എന്ന സുനിൽകുമാർ അടക്കം ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്.

Intro:Body:

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ദിലീപ് ഹർജി ഏപ്രിൽ മൂന്നിന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രിൽ 3ലേക്ക് മാറ്റി. വാദം പറയാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. 

മെമ്മറി കാർഡ് കേസ് രേഖയുടെ ഭാഗമാണോ തൊണ്ടിമുതലാണോ എന്നാണ് കോടതി പ്രധാനമായും പരിശോധിക്കുക. തെളിവു നിയമപ്രകാരം മെമ്മറി കാർഡ് രേഖയുടെ ഗണത്തിൽപ്പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം പകർപ്പ് ലഭിക്കാൻ ഹർജിക്കാരന് അർഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ്  ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്. 

ഫെബ്രുവരി 17നാണ് കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. പൾസർ സുനി എന്ന സുനിൽകുമാർ അടക്കം ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.