ETV Bharat / entertainment

'മുറ' മുതല്‍ 'പല്ലൊട്ടി' വരെ; ക്രിസ്‌മസ് ആഘോഷമാക്കാന്‍ കൈനിറയെ ചിത്രങ്ങള്‍, ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ - OTT RELEASE THIS WEEK

ഏറ്റവും കൂടുതല്‍ റിലീസുള്ളത് മലയാളത്തില്‍.

MURA  GIRLS WILL BE GIRLS  പുതിയ ഒടിടിറീലീസുകള്‍  യോ യോ ഹണി സിങ് ഫേമസ്
ഒടിടി റിലീസുകള്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 23, 2024, 3:27 PM IST

പ്രേക്ഷകര്‍ക്ക് ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷമാക്കാന്‍ ത്രില്ലടിപ്പിക്കുന്ന ചിത്രങ്ങളാണ് തിയേറ്ററിലും ഒടിടിയിലും എത്തുന്നത്. മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസും, വരുണ്‍ ധവാനും കീര്‍ത്തി സുരേഷും പ്രധാന റോളിലെത്തുന്ന ബേബി ജോണും, ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ ഹിറ്റ് പടം മാര്‍ക്കോയും, ആഷിഖ് അബുവിന്‍റെ റൈഫിള്‍ ക്ലബുമെല്ലാം തിയേറ്ററില്‍ മാറ്റുരയ്ക്കാനുള്ളതെങ്കില്‍ ഒടിടിയില്‍ അതിലേറെ ചിത്രങ്ങളാണ് പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ എത്തുന്നത്.

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുസ്‌തഫ സംവിധാനം ചെയ്‌ത മുറ മുതല്‍ സീബ്ര വരെ ഈ ഡിസംബര്‍ മൂന്നാം വാരം നിങ്ങള്‍ക്ക് മുന്നിലെത്തുന്നുണ്ട്. വിവിധ ഭാഷകളില്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മുറ

കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്‌ത ചിത്രമാണ് മുറ. ആക്ഷനും സൗഹൃദവും കോര്‍ത്തിണക്കികൊണ്ട് ഒരുക്കിയ ഈ ചിത്രമാണിത്. തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറെ നേടിയ ചിത്രമാണ്.

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രേഷകര്‍ക്ക് മുറ ആസ്വദിക്കാനാവുക.

പല്ലൊട്ടി 90 കിഡ്‌സ്

നവാഗതനായ ജിതിന്‍ രാജ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പല്ലൊട്ടി 90 കിഡ്‌സ്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്.

കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്‍റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിച്ചു.

മദനോത്സവം

രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്‍റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്‌ത ചിത്രമാണ് മദനോത്സവം. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

പാലും പഴവും

മീരാ ജാസ്‌മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്‍റിക് ഡ്രാമ ചിത്രമാണ് പാലും പഴവും. തന്നെക്കാള്‍ പത്ത് വയസ് കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33 കാരിയുടെ ജീവിതം പറയുന്ന സിനിമയാണിത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്‌തത്. സൈന ഒടിടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഈ ചിത്രം ആസ്വദിക്കാനാവുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഗേള്‍സ് ബില്‍ ബി ഗേള്‍സ്

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രമാണ് ഗേള്‍സ് ബി ഗേള്‍സ്. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്‌തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രത്തിന്‍റെ പ്രേമേയം. ആമസോണ്‍ പ്രൈം വിഡിയോയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

യോ യോ ഹണി സിങ്:ഫേമസ്

ഇന്ത്യന്‍ സംഗീത ലോകത്തെ വിഖ്യാത റാപ്പ് സോങ് ഗായകനായ യോ യോ ഹണി സിങ്ങിന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയാണ് യോ യോ ഹണി. സംഗീത രംഗത്തേക്ക് ഹണി സിങ് വന്നതിനെ കുറിച്ചും അദ്ദേഹത്തിന്‍റെ വളര്‍ച്ചയും പ്രശസ്‌തിയുമെല്ലാം ഡോക്യുമെന്‍ററിയില്‍ പറയുന്നുണ്ട്. ബൈ പോളാര്‍ ഡിസോര്‍ഡറുമായുള്ള ഹണി സിങ്ങിന്‍റെ പോരാട്ടവും ഇതില്‍ പറയുന്നുണ്ട്. നെറ്റ്ഫ്‌ളികിസിലാണ് പ്രദര്‍ശനം ആരംഭിച്ചത്.

സീബ്ര

തെലുഗു ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത് ചിത്രമാണ് സീബ്ര. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്‌ത് ഈ ചിത്രം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

Also Read:കിടിലന്‍ ഫൈറ്റ് സീനുകളുമായി 'മാര്‍ക്കോ'. വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായി ഉണ്ണിമുകുന്ദന്‍- ബോക്സോഫീസിലും ആക്ഷന്‍ ഹിറ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.