വെട്രിമാരൻ-ധനുഷ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അസുരൻ'. ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ധനുഷിന്‍റെ രണ്ട് വ്യത്യസ്ഥ ഭാവങ്ങളാണ് പോസ്റ്ററുകളില്‍. ഒന്നില്‍ ശാന്തനും മറ്റൊന്നില്‍ ചോരപുരണ്ട കത്തിയുമേന്തിയാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">
അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യരാണ് അസുരനില്‍ ധനുഷിന്‍റെ നായികയായി എത്തുന്നത്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ചിത്രത്തില്‍ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. പ്രകാശ് രാജ്, പശുപതി, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ജി വി പ്രകാശാണ് ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത്.
നിരൂപക പ്രശംസ ഏറെ നേടിയ 'വടാ ചെന്നൈ'ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് 'അസുരൻ'. തമിഴ് സിനിമക്ക് നിരവധി സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ സമ്മാനിച്ച ധനുഷ്-വെട്രിമാരൻ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്.