ETV Bharat / sitara

'വിവാഹം കഴിഞ്ഞ ഉടനെ സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്'; ദീപിക പദുക്കോണ്‍

വിവാഹശേഷം ദീപിക ഗര്‍ഭിണിയാണെന്ന തരത്തില്‍ ബോളിവുഡില്‍ ചര്‍ച്ചകള്‍ പരന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് താരം മനസ് തുറന്നത്.

deepika1
author img

By

Published : Apr 14, 2019, 11:30 AM IST

മുംബൈ: വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ തന്നെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാതൃത്വത്തെ കുറിച്ചും അമ്മയാകുന്നതിനെ കുറിച്ചും സംസാരിക്കുകയായിരുന്നു താരം.

'വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ അമ്മയാകാൻ നിർബന്ധിച്ച് സമ്മർദ്ദത്തിലാക്കുന്നത് ശരിയല്ല. അത് നടക്കേണ്ട സമയത്ത് തന്നെ നടക്കും. നമ്മൾ ഇത്തരത്തിലുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തിയാൽ തന്നെ ഇവിടെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും', ദീപിക പറഞ്ഞു. വിവാഹശേഷം ദീപിക ഗര്‍ഭിണിയാണെന്ന തരത്തില്‍ ബോളിവുഡില്‍ ചര്‍ച്ചകള്‍ പരന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് താരം മനസ് തുറന്നത്.

കഴിഞ്ഞ നവംബർ 14ന് ഇറ്റലിയിലെ ലേക് കോമോയിൽ വച്ചാണ് ദീപികയും ബോളിവുഡ് താരം രണ്‍വീർ സിങ്ങും വിവാഹിതരായത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഈ താരദമ്പതികളുടെ ഓരോ ദിവസത്തെയും വാര്‍ത്തകൾ അറിയുവാന്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ചപ്പക്കി'ന്‍റെ ഷൂട്ടിങ് തിരക്കിലാണ് ദീപികയിപ്പോൾ. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ ആയാണ് ദീപിക സിനിമയില്‍ വേഷമിടുന്നത്.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.