പതിനാറ് വര്‍ഷം മുമ്പ് കോമയില്‍ ആയ ഒരു വ്യക്തി ഇന്ന് കിടക്കയില്‍ നിന്ന് എഴുന്നേറ്റാല്‍ എന്തായിരിക്കും അവസ്ഥ. ജയം രവിയെ നായകനാക്കി പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന കോമാളിയുടെ കഥയാണിത്.
- " class="align-text-top noRightClick twitterSection" data="">
നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് നായികമാര്‍. ജയം രവിയുടെ ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.അതേസമയം സിനിമയുടെ ട്രെയ്‌ലറില്‍ സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെയുള്ള വിമർശനത്തെ തുടർന്ന് ജയം രവിക്കെതിരെ തലൈവർ ആരാധകരില്‍ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. രജനിയുടെ രാഷ്ട്രീയ പ്രവേശനം വൈകിയെടുത്ത തീരുമാനമാണെന്ന രീതിയിലാണ് ട്രെയ്‌ലറില്‍ വിമര്‍ശനമുള്ളത്.
16 വര്‍ഷത്തെ അബോധവസ്ഥയില്‍ നിന്നുണരുന്ന കഥാപാത്രം ചുറ്റിലും കാണുന്നതാണ് ട്രെയ്‌റിലുള്ളത്. ഏത് വര്‍ഷമെന്ന ചോദ്യത്തിന് 2016 എന്ന് പറയുമ്പോള്‍ ടി.വിയില്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനം നടത്തുന്നാണ് ജയം രവി കാണുന്നത്. തുടര്‍ന്ന് 1996 ആണെന്ന് പറഞ്ഞ് അലറുന്നതാണ് വിവാദ ഭാഗം. ജയലളിതയ്ക്ക് വോട്ട് ചെയ്താല്‍ തമിഴ്നാടിനെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്ന രജനീകാന്തിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ തോറ്റിരുന്നു. ആ സമയത്ത് രാഷ്ട്രീയത്തിലിറങ്ങാതെ ഇരുപത് വര്‍ഷം കാത്തിരുന്നതിനെയാണ് സിനിമ വിമര്‍ശിക്കുന്നത്.