പൈറസിയും പകർപ്പവകാശ ലംഘനവും തടയുന്നതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ വ്യവസ്ഥകള്‍ കൊണ്ടു വരാനായി 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതിയ്ക്ക് ക്യാബിനറ്റ് അംഗീകാരം.
അനധികൃതമായി സിനിമ ക്യാമറയിൽ പകർത്തുകയോ, പകർപ്പുകളുണ്ടാക്കുകയോ ചെയ്താൽ ഇനി മൂന്ന് വർഷം തടവും പത്തു ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതി പ്രകാരം, പകർപ്പവകാശ ഉടമയുടെ ‘എഴുതപ്പെട്ട അധികാരപ്പെടുത്തൽ’ ഇല്ലാതെ ഏതെങ്കിലും വ്യക്തി റെക്കോർഡിങ് ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു സിനിമ പകർത്തുകയോ, ഒരു സിനിമയുടെ പകർപ്പ് മറ്റുള്ളവർക്ക് നൽകുകയോ, അല്ലെങ്കില്‍ അതിന് ശ്രമിക്കുകയോ ചെയ്താൽ അവർ ശിക്ഷയ്ക്ക് വിധേയരാകും.
പ്രസാർ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യവും, നെറ്റ്‌വർക്ക് വികസനത്തിനും വേണ്ടി ക്യാബിനറ്റ് 1054.52 കോടി രൂപ അനുവദിച്ചു. മൊത്തം തുകയിൽ 435.04 കോടി രൂപ ഓൾ ഇന്ത്യ റേഡിയോയുടെ സ്കീമുകൾ തുടരുന്നതിന് വേണ്ടിയും, 619.84 കോടി രൂപ ദൂരദർശൻ സ്കീമുകൾ തുടരുന്നതിന് വേണ്ടിയും നല്‍കും. ഓൾ ഇന്ത്യ റേഡിയോയുടെ എഫ്എം ചാനലുകൾ 206 സ്ഥലങ്ങളിലേക്ക് കൂടെ വികസിപ്പിക്കാനുള്ള അനുവാദവും ക്യാബിനറ്റ് നൽകി.