കോട്ടയം : നാദിർഷായുടെ 'ഈശോ' സിനിമയ്ക്കെതിരെ കത്തോലിക്ക കോൺഗ്രസ്. സിനിമയ്ക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഈ മാസം 11ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ സമരം സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത അറിയിച്ചു. ഈശോ എന്ന പേര് വിശ്വാസിയുടെ രക്‌തവുമായി അലിഞ്ഞുചേർന്നിരിക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
Also Read: 'ഈശോ'യും 'കേശു'വും അങ്ങനെ തന്നെ... പേര് മാറ്റില്ല: നാദിര്‍ഷ
നാദിർഷായുടെ സിനിമ ക്രൈസ്‌തവ വിശ്വാസങ്ങളോടുള്ള അവഹേളനമാണ്. ഈശോയുടെ പേര് നൽകിയ സിനിമയുടെ ട്രെയ്‌ലര്‍ നിറയെ തോക്കും രക്തവുമാണ്. സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന് പരാതി നൽകിയിട്ടുണ്ട്.
ചിത്രത്തിന്‍റെ പേര് മാറ്റാതെ റിലീസിന് അനുമതി നൽകരുതെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ സിനിമയ്ക്ക് അനുമതി നൽകിയാൽ എന്ത് വിലകൊടുത്തും തടയുമെന്നും ചങ്ങനാശ്ശേരി അതിരൂപത അറിയിച്ചു.