ETV Bharat / sitara

ശിവരാത്രി ദിനത്തിൽ ബ്രഹ്മാസ്ത്രയുടെ ലോഗോ ലോഞ്ചിങ്; ഗംഗയുടെ മുകളിലൂടെ പറന്നത് 150 ഡ്രോണുകൾ - ശിവരാത്രി

രണ്‍ബീറും അലിയയും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ലോഗോ ലോഞ്ചിംഗിന് എത്തിയിരുന്നു. അമിതാഭ് ബച്ചന്‍, നാഗാർജുന, മൗനി റോയ് എന്നിവരും ബ്രഹ്മാസ്ത്രയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

bsthra1
author img

By

Published : Mar 7, 2019, 12:00 AM IST

രണ്‍ബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. ചിത്രത്തിൻ്റെ ലോഗോ ലോഞ്ച് ശിവരാത്രി ദിനത്തിൽ നടന്നു. കുംഭമേള നടക്കുന്ന ഗംഗാനദിക്ക് മുകളിലൂടെ പറന്ന 150 ഡ്രോണുകളുപയോഗിച്ചാണ് ലോഗോ ലോഞ്ചിങ് നിര്‍വഹിച്ചത്. രാത്രിയുടെ മനോഹാരിതയില്‍ ഡ്രോണുകള്‍ വര്‍ണവെളിച്ചത്താല്‍ 'ബ്രഹ്മാസ്ത്ര' എന്നു തെളിയിച്ച കാഴ്ച കൗതുകം നിറഞ്ഞതായിരുന്നു.

ലോഞ്ചിങ് ചടങ്ങിൽ നിന്ന്

രണ്‍ബീറും അലിയയും പ്രണയത്തിലായത് ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ്. ഇവരേക്കൂടാതെ ബോളിവുഡിൻ്റെ ബിഗ്ബി അമിതാഭ് ബച്ചൻ, തെലുങ്ക് താരം നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. രണ്‍ബീറും അലിയയും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ലോഗോ ലോഞ്ചിങിന് സ്ഥലത്ത് എത്തിയിരുന്നു. വെയ്ക്ക് അപ് സിഡ്, യെ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര.

undefined

കരണ്‍ ജോഹറിൻ്റെ ധര്‍മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗം 2019ൽ ക്രിസ്മസ് റിലീസായി തീയറ്ററിലെത്തും.

Intro:Body:

ശിവരാത്രി ദിനത്തിൽ ബ്രഹ്മാസ്ത്രയുടെ ലോഗോ ലോഞ്ചിങ്; ഗംഗയുടെ മുകളിലൂടെ പറന്നത് 150 ഡ്രോണുകൾ

രണ്‍ബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. ചിത്രത്തിന്റെ ലോഗോ ലോഞ്ച് കഴിഞ്ഞ ദിവസം ശിവരാത്രി ദിനത്തിൽ നടന്നു. കുംഭമേള നടക്കുന്ന ഗംഗാനദിക്കു മുകളിലൂടെ പറന്ന് 150 ഡ്രോണുകളാണ് ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. രാത്രിയുടെ മനോഹാരിതയില്‍ ഡ്രോണുകള്‍ വര്‍ണവെളിച്ചത്താല്‍ 'ബ്രഹ്മാസ്ത്ര' എന്നു തെളിയിച്ച കാഴ്ച്ച കൗതുകം നിറഞ്ഞതായിരുന്നു.

രണ്‍ബീറും അലിയയും പ്രണയത്തിലായത് ബ്രഹ്മാസ്ത്രയുടെ ചിത്രാകരണത്തിനിടെയാണ്. ഇവരേക്കൂടാതെ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചൻ, തെലുങ്ക് താരം നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. 

രണ്‍ബീറും അലിയയും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ലോഗോ ലോഞ്ചിംഗിന് സ്ഥലത്ത് എത്തിയിരുന്നു. വെയ്ക്ക് അപ് സിഡ്, യെ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര.

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനു മൂന്നു ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗം 2019ൽ ക്രിസ്മസ് റിലീസായി തിയറ്ററിലെത്തും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.