ETV Bharat / sitara

റാണക്ക് പിറന്നാളാശംസകളുമായി ബോളിവുഡും ടോളിവുഡും - Rana Daggubati

ഇന്ന് തെന്നിന്ത്യൻ താരം റാണ ദഗ്ഗുബതിയുടെ 35-ാം പിറന്നാളാണ്.

റാണ ദഗ്ഗുബതി  റാണ ദഗ്ഗുബതി പിറന്നാൾ  ബോളിവുഡും ടോളിവുഡും  റാണക്ക് പിറന്നാളാശംസകൾ  B'day wishes pour in for Rana Daggubati  Rana Daggubati  Rana Daggubati birthday wishes
റാണക്ക് പിറന്നാളാശംസകളുമായി ബോളിവുഡും ടോളിവുഡും
author img

By

Published : Dec 14, 2019, 8:11 PM IST

മുംബൈ: തെന്നിന്ത്യൻ താരം റാണ ദഗ്ഗുബതിക്ക് പിറന്നാളാശംസകളുമായി ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നും പ്രമുഖ താരങ്ങൾ. റാണ ദഗ്ഗുബതിയുടെ 35-ാം പിറന്നാളിന് സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്.
ലീഡർ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ താരം ദം മരോ ദം, ബാഹുബലി, ഹൗസ്‌ഫുൾ4 സിനിമകളിലൂടെ ബോളിവുഡിലും പ്രതിഭ തെളിയിച്ചിരുന്നു. രാകുൽ പ്രീത് സിംഗ്, മഹേഷ് ബാബു, കാജല്‍ അഗർവാൾ, സോണൽ ചൗഹാൻ എന്നിവർക്കൊപ്പം മലയാളി താരം ദുൽഖർ സൽമാനും റാണക്ക് ജന്മദിനാശംസകൾ നേർന്നു.

മികച്ചൊരു വർഷമുണ്ടാകട്ടെയെന്ന് കുറിച്ചുകൊണ്ട് മുഖത്തോട് മുഖം നോക്കിയിരുന്ന് പുഞ്ചിരിക്കുന്ന ഫോട്ടോ ഷെയർ ചെയ്‌ത് കൊണ്ടാണ് തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബു ജന്മദിനാശംസകൾ കുറിച്ചത്.

ഹാപ്പീ...ഹാപ്പീ യൂ ലവ്‌ലി ഹ്യൂമൻ എന്ന് എഴുതി രാകുൽ പ്രീത് സിങ്ങും റാണക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു.

താങ്കൾക്കും തങ്ങളുടെ ആരാധകർക്കും വേണ്ടി എന്ന് ട്വീറ്റ് ചെയ്‌ത് കൊണ്ട് റാണയുടെ മാസ് ഫോട്ടോയാണ് തെന്നിന്ത്യൻ നായിക കാജൾ അഗർവാൾ പോസ്റ്റ് ചെയ്‌തത്.

വിജയവും നന്മയും നേർന്നുകൊണ്ട് സോണൽ ചൗഹാനും റാണക്ക് പിറന്നാളാശംസകൾ നേർന്നു.

  • Happy happy Birthday @RanaDaggubati . Wish you happiness, success and all good things in life. 🎂🍰

    — SONAL CHAUHAN (@sonalchauhan7) December 14, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.