ETV Bharat / sitara

'അജു എന്നും പ്രിയപ്പെട്ടവൻ'; ബാംഗ്ലൂർ ഡേയ്സ് ഓർമ്മകൾ പങ്കുവച്ച് ദുല്‍ഖർ സല്‍മാൻ - dulquer salman as aju

8.5 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 45 കോടിയാണ് നേടിയത്.

'അജു എന്നും പ്രിയപ്പെട്ടവൻ'; ബാംഗ്ലൂർ ഡേയ്സ് ഓർമ്മകൾ പങ്കുവച്ച് ദുല്‍ഖർ സല്‍മാൻ
author img

By

Published : May 31, 2019, 11:59 AM IST

Updated : May 31, 2019, 12:39 PM IST

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷങ്ങൾ പിന്നിടുകയാണ്. അജുവിന്‍റെയും ദിവ്യയുടെയും കുട്ടന്‍റെയും സ്നേഹത്തിന്‍റെയും സുഹൃദ് ബന്ധത്തിന്‍റെയും കഥ പറഞ്ഞ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയം നേടുകയായിരുന്നു.

'ബാംഗ്ലൂർ ഡേയ്സ്' പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം തികയുന്ന വേളയില്‍ ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദുല്‍ഖർ സല്‍മാൻ. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ അജുവിനെ അവതരിപ്പിച്ചത് ദുല്‍ഖറായിരുന്നു. “ബാംഗ്ലൂർ ഡേയ്സിന്‍റെ അഞ്ച് വർഷങ്ങൾ. അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. മനോഹരമായ ഷൂട്ടിങ് അനുഭവം. അജു എന്നും എനിക്ക് പ്രിയപ്പെട്ട കഥാപാത്രമായിരിക്കും. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി കരുതുന്നു. ചിത്രത്തിന്‍റെ പിറകിൽ പ്രവർത്തിച്ചവർക്കും ചിത്രത്തെ സ്നേഹിച്ചവർക്കും നന്ദി'', ദുല്‍ഖർ ഫേസ്ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

2014 മെയ് ഇരുപതിനാണ് ബാംഗ്ലൂർ ഡേയ്സ് പുറത്തിറങ്ങിയത്. അൻവർ റഷീദും സോഫിയ പോളും ചേർന്ന് നിർമ്മിച്ച ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ദുൽഖർ സൽമാൻ, നസ്രിയ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവ്വതി, പാരിസ് ലക്ഷ്മി, നിത്യ മേനോൻ, ഇഷ തൽവാർ, പ്രവീണ, വിജയരാഘവൻ, കൽപ്പന, രേഖ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം തന്നെ സമീർ താഹിറിന്‍റെ ക്യാമറാ മികവും ഗോപിസുന്ദറിന്‍റെ സംഗീതവുമെല്ലാം ചിത്രത്തെ ജനപ്രിയമാക്കിയ ഘടകങ്ങളാണ്. ബാഗ്ലൂർ ഡേയ്സിന്‍റെ സെറ്റില്‍ വച്ചാണ് നസ്രിയയും ഫഹദും പ്രണയത്തിലായതും വിവാഹ വാർത്ത പുറത്ത് വിട്ടതും.

Intro:Body:

മഞ്ഞയില്‍ തിളങ്ങി താരറാണിമാർ

ഈ വേനല്‍ക്കാലത്ത് ബോളിവുഡ് താരസുന്ദരിമാർക്ക് പ്രണയം മഞ്ഞ നിറത്തോടാണ്. ദീപിക പദുക്കോൺ, കരീന കപൂർ, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് തങ്ങളുടെ പ്രിയ നിറത്തെ എടുത്ത് കാട്ടുന്നത്. 

Conclusion:
Last Updated : May 31, 2019, 12:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.