Chaka Chak song released : അക്ഷയ് കുമാര്‍, ധനുഷ്, സാറാ അലി ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന ചിത്രം 'അത്‌രംഗീ രേ' യിലെ പുതിയ ഗാനത്തിന്‍റെ സ്‌നീക്ക് പീക്ക് പുറത്ത്. ശ്രേയ ഘോഷാലിന്‍റെ ശബ്‌ദ മാധുര്യത്തിലുള്ള 'ചക ചക്' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്.
Akshay Kumar Sara Ali Khan shares Chaka Chak song : അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍ തുടങ്ങിയവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗാനത്തിന്‍റെ സ്‌നീക്ക് പീക്ക് പങ്കുവച്ചിരിക്കുകയാണ്. സ്‌നീക്ക് പീക്ക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
Sara Ali Khan item dance in Chaka Chak song : ഫ്ലൂറസെന്‍റ് നിറത്തിലുള്ള സാരിയില്‍ ഐറ്റം ഡാന്‍സുമായി ഒരു വിവാഹ ചടങ്ങില്‍ സാറാ അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന രംഗമാണ് സ്‌നീക്ക് പീക്കില്‍. ഇര്‍ഷാദ് കമീലിന്‍റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
AR Rahman Aanand L Rai team up for Atrangi Re : 'രാഞ്ജന'യ്‌ക്ക് ശേഷം ആനന്ദ് എല്‍ റായും എ.ആര്‍ റഹ്മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Atrangi Re trailer : നേരത്തെ ചിത്രത്തിലെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. 'ഭ്രാന്തില്ലെങ്കില്‍ പിന്നെന്ത് പ്രണയമാണ്?' പ്രണയത്തില്‍ അല്‍പം മായാജാലം കൂടി ചേര്‍ക്കുക! ആസ്വദിക്കുക. ട്രെയ്‌ലര്‍ പുറത്തിറങ്ങി.' - ട്രെയ്‌ലര്‍ പുറത്തുവിട്ട് അക്ഷയ് കുമാര്‍ കുറിച്ചു. ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
Once again Dhanush Aanand L Rai team up: ഒരു മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'അത്‌രംഗീ രേ. 'രാഞ്ജന' എന്ന ചിത്രത്തിന് ശേഷം ധനുഷും ആനന്ദ് എല്‍.റായിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Atrangi Re cast and crew : ഹിമാന്‍ഷു ശര്‍മയാണ് തിരക്കഥ. ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ആനന്ദ് എല്‍.റായ്, ഹിമാന്‍ഷു ശര്‍മ, ഭൂഷണ്‍ കുമാര്‍, അരുണ ഭാട്ടിയ, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. ഹേമല്‍ കോത്താരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം.
Atrangi Re release on Disney Plus Hotstar : ഡിസംബര്‍ 24ന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ക്രിസ്‌മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ദില്ലി, മധുര, വാരാണസി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
Also Read: CBI 5 : ചാര്‍ജെടുക്കാന്‍ സേതുരാമയ്യര്‍ സിബിഐ ; മമ്മൂട്ടിയില്ലാതെ പൂജ