ETV Bharat / sitara

ഭീതിയുടേയും അതിജീവനത്തിൻ്റേയും നാളുകൾ ഓർമ്മപ്പെടുത്തി 'വൈറസ്' ട്രെയിലറെത്തി - ashiq abu

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

virus
author img

By

Published : Apr 27, 2019, 10:00 AM IST

ആകാംക്ഷ ഇരട്ടിപ്പിച്ച് ആഷിഖ് അബു ചിത്രം 'വൈറസി'ൻ്റെ ട്രെയിലർ പുറത്തിറങ്ങി. കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. നിപാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം ട്രെയിലറിൽ പ്രകടമാണ്. റിലീസ് ചെയ്തതുമുതൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. നിപ ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിയായി റിമ കല്ലിങ്കൽ ആണ് എത്തുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറായി രേവതിയും വേഷമിടുന്നു.

ഒപിഎം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്സിൻ പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.