ETV Bharat / sitara

പുതിയ മേക്ക് ഓവറില്‍ അനുഷ്‌ക; അഭിനന്ദന പ്രവാഹവുമായി അരാധകര്‍ - അനുഷ്ക ഷെട്ടി

പ്രശസ്ത ലൈഫ് സ്റ്റൈൽ പരീശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് താരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അനുഷ്കയും ലൂക്കും ചേർന്ന് ജീവിതചര്യ ബോധവത്കരണ പരിപാടികളും പ്ലാൻ ചെയ്യുന്നുണ്ട്.

anuskhka1
author img

By

Published : Feb 12, 2019, 10:36 PM IST

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയാണ് അനുഷ്ക ഷെട്ടി. തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായ താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ഇടക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമായ പേരാണ് അനുഷ്‌കയുടെത്. എന്നാലിപ്പോള്‍ അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പ്രശസ്ത ലൈഫ് സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌കയുടെ പുത്തന്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. വണ്ണം കൂടിയതിനാല്‍ പല അവസരങ്ങളും അനുഷ്‌കയ്ക്ക് നഷ്ടമായിരുന്നു. ബാഗമതിയാണ് അനുഷ്‌കയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതോടെയാണ് വണ്ണം തനിക്കൊരു ഭീഷണിയാണെന്ന് അനുഷ്‌ക മനസിലാക്കിയതും വണ്ണം കുറക്കാന്‍ നിര്‍ബന്ധിതയായതും. ലൂക്കിന്‍റെ കീഴില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്‌ക ചികിത്സയിലായിരുന്നു. ഇരുവരും ചേര്‍ന്ന് ജീവിതചര്യ ബോധവത്കരണ പരിപാടികള്‍ക്കും പ്ലാനിടുന്നുണ്ട്.

2015 ല്‍ ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടി വണ്ണം കൂട്ടിയ അനുഷ്‌കയ്ക്ക് പിന്നീട് തുടര്‍ച്ചയായി ചിത്രങ്ങള്‍ വന്നത് മൂലം വണ്ണം കുറക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ വണ്ണം കുറയ്ക്കാന്‍ താരത്തിന് ശസ്ത്രക്രിയക്ക് വിധേയയാകേണ്ടിവന്നു. ബാഹുബലി, രുദ്രമാദേവി എന്നീ ചിത്രങ്ങളില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് വണ്ണം കുറച്ചതെന്ന ആക്ഷേപവും മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ അധികമായപ്പോഴാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. അനുഷ്കയുടെ പുതിയ ചിത്രങ്ങൾ കണ്ട് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Intro:Body:

പുതിയ മേക്ക് ഓവറില്‍ അനുഷ്‌ക; അഭിനന്ദന പ്രവാഹവുമായി അരാധകര്‍ 

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയാണ് അനുഷ്ക ഷെട്ടി. തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായ താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ഇടക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷമായ പേരാണ് അനുഷ്‌കയുടേത്. എന്നാല്‍ ഇപ്പോള്‍ അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പ്രശസ്ത ലൈഫ് സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌കയുടെ പുത്തന്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വണ്ണം കൂടിയതിനാല്‍ പല അവസരങ്ങളും അനുഷ്‌യ്ക്ക് നഷ്ടമായിരുന്നു. ബാഗമതിയാണ് അനുഷ്‌കയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതോടെയാണ് വണ്ണം തനിക്കൊരു ഭീഷണിയാണെന്ന് അനുഷ്‌ക മനസിലാക്കിയതും താരം വണ്ണം കുറക്കാന്‍ നിര്‍ബന്ധിതയായതും. ലൂക്കിന്റെ കീഴില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്‌ക ചികിത്സയിലായിരുന്നു. ഇരുവരും ചേര്‍ന്ന് ജീവിതചര്യ ബോധവത്കരണ പരിപാടികള്‍ക്കും പ്ലാനിടുന്നുണ്ട്.

2015 ല്‍ ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടി വണ്ണം കൂട്ടിയ അനുഷ്‌ക്കയ്ക്ക് പിന്നീട് തുടര്‍ച്ചയായി ചിത്രങ്ങള്‍ വന്നതു മൂലം വണ്ണം കുറക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ വണ്ണം കുറയ്ക്കാന്‍ താരത്തിന് ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നു. ബാഹുബലി, രുദ്രമ്മദേവി എന്നീ ചിത്രങ്ങളിലെ താരത്തിന്റെ വണ്ണം ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് കുറച്ചതെന്ന ആക്ഷേപവും മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ അധികമായപ്പോളാണ് താരം വണ്ണം കുറക്കാന്‍ തീരുമാനിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.