ETV Bharat / sitara

'തിരിച്ചടികളുണ്ടായി, മുറിയില്‍ ഒതുങ്ങിപ്പോയി, ഒടുവില്‍ ആ തീരുമാനമെടുത്തു' ; ആൻ അഗസ്റ്റിൻ പറയുന്നു - മിരമാർ

വിവാഹമോചനത്തെക്കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും ആന്‍ അഗസ്റ്റിന്‍

sitara  ann augustine about her divorce and new movie projects  ann augustine about her divorce  ann augustine about her new movie projects  ann augustine  ann augustine divorce  ആൻ അഗസ്റ്റിൻ  ആൻ അഗസ്റ്റിൻ വിവാഹമോചനം  എൽസമ്മ എന്ന ആൺകുട്ടി  ആൻ അഗസ്റ്റിൻ പറയുന്നു  മിരമാർ  ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ
ann augustine about her divorce and new movie projects
author img

By

Published : Oct 15, 2021, 9:50 AM IST

Updated : Oct 15, 2021, 9:58 AM IST

കുറച്ചുകാലം സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും എല്‍സമ്മയെന്ന ഒറ്റവേഷം മതി ആന്‍ അഗസ്റ്റിനെ സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കാന്‍. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും തിരിച്ചുവരാനൊരുങ്ങുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

തന്‍റെ വിവാഹമോചനത്തെക്കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആൻ തുറന്നുപറയുന്നു. 23 വയസുള്ള പെണ്‍കുട്ടിയുടെ തീരുമാനമായിരുന്നു അത്. വേഗത്തിലെടുത്ത തീരുമാനം. പക്വതയാണോ വിവാഹജീവിതം മനോഹരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാൻ'- ആന്‍ പറയുന്നു.

ALSO READ: എന്താണ് 'ദുഗ്ഗ ദുഗ്ഗ'? വെളിപ്പെടുത്തലുമായി താരസുന്ദരി സുഷ്‌മിത സെൻ

'തിരിച്ചടികളുണ്ടായി, ഞാനെന്‍റെ മുറിയില്‍ ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു അപ്പോള്‍ ചെയ്യാനുണ്ടായിരുന്നത്. അങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഒരു ദിവസം തീരുമാനിച്ചു,പുറത്തുവന്ന് ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലെത്തി. മിരമാർ തുടങ്ങി. പ്രൊഡക്ഷൻ ഹൗസ് നടത്തിപ്പ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. അതിനായി ഒരുപാട് പ്രയത്നിച്ചു. നല്ലൊരു ടീം ഉണ്ടാക്കി. ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു' - ആൻ പറയുന്നു.

രണ്ടുവർഷത്തെ പ്രണയശേഷം 2014ൽ ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹം. മൂന്ന് വർഷത്തോളം ഇരുവരും വേർപിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് വിവാഹമോചനം നേടിയത്.

'എൽസമ്മ എന്ന ആൺകുട്ടി' ആയിരുന്നു ആനിന്‍റെ അരങ്ങേറ്റചിത്രം. വിവാഹശേഷം സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും നീന, സോളോ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ മടങ്ങിവരവിനൊരുങ്ങുകയാണ് ആൻ. സുരാജ് വെഞ്ഞാറമ്മൂടാണ് നായകന്‍.

Last Updated : Oct 15, 2021, 9:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.