ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചനെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത വിവരം ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും കേട്ടത്. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബിഗ് ബിയെ ഏകകണ്ഠമായിട്ടാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ബോളിവുഡ് താരങ്ങൾക്കൊപ്പം ബിഗ് ബിയ്ക്ക് അനുമോദനങ്ങളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാലോകത്തെ താരങ്ങളും. മമ്മൂട്ടി, മഞ്ജുവാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി നിരവധിയേറെ പേരാണ് താരത്തിന് ആശംസകൾ അർപ്പിച്ചിരിക്കുന്നത്. “പ്രിയപ്പെട്ട അമിത്ജിക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങളുടെ കണ്ണിൽ താങ്കൾ ഇതിന് വളരെ മുൻപ് തന്നെ ഈ പുരസ്കാരത്തിന് അർഹനായിരുന്നു”, അമിതാഭ് ബച്ചന് ആശംസകൾ അറിയിച്ച് കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. താങ്കളേക്കാൾ ഇതിനർഹനായ മറ്റാരുമില്ലെന്നാണ് മഞ്ജു വാര്യരുടെ വാക്കുകൾ. ഏറ്റവും അർഹിക്കുന്ന പുരസ്കാരമെന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. ബച്ചന്‍ ഈ പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്നാണ് തമിഴ് താരം രജനീകാന്തിന്‍റെ ട്വീറ്റ്. അതിയായ സന്തോഷം തോന്നുന്നുവെന്നും അഭിമാന നിമിഷമാണെന്നും അമിതാഭ് ബച്ചന്‍റെ മകനും നടനുമായി അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കുന്നത്. 76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്‍റേയും തേജീ ബച്ചന്‍റേയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. 1969 മുതല്‍ സിനിമാരംഗത്ത് ബച്ചനുണ്ട്. 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയിലെ ക്ഷുഭിത യൗവനത്തിന്‍റെ പ്രതീകമായി മാറിയ ബച്ചന്‍ സമാനതകളില്ലാത്ത താരമായി മാറി. അന്ന് തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്.
-
Overjoyed and so, so proud! #ProudSon 🙏 https://t.co/bDj4kNaVhS
— Abhishek Bachchan (@juniorbachchan) September 24, 2019 " class="align-text-top noRightClick twitterSection" data="
">Overjoyed and so, so proud! #ProudSon 🙏 https://t.co/bDj4kNaVhS
— Abhishek Bachchan (@juniorbachchan) September 24, 2019Overjoyed and so, so proud! #ProudSon 🙏 https://t.co/bDj4kNaVhS
— Abhishek Bachchan (@juniorbachchan) September 24, 2019