ETV Bharat / sitara

Marakkar | Alphonse Puthren | 'കാലാപാനിയേക്കാള്‍ വലിയ സിനിമ'; മരക്കാര്‍ കണ്ട്‌ അല്‍ഫോണ്‍സ് പുത്രന്‍

'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'(Marakkar Arabikkadalinte Simham) കാലാപാനി'യേക്കാള്‍ (Kaalapaani) വലിയ സിനിമയെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ (Alphonse Puthren)

Alphonse Puthren Marakkar review  Alphonse Puthren about Marakkar  Mohanlal Priyadarshan big budget movie Marakkar  Alphonse Puthren Marakkar  Marakkar review  Marakkar Arabikadalinte Simham  Marakkar Arabikadalinte Simham review  Mohanlal Priyadarshan  Mohanlal  Priyadarshan  Mohanlal Marakkar  Priyadarshan Marakkar  മരക്കാര്‍ കാലാപാനിയെക്കാള്‍ വലിയ സിനിമ  മരക്കാര്‍ കണ്ട്‌ അല്‍ഫോന്‍സ്‌ പുത്രന്‍  Kaalapani  Marakkar Arabikadalinte Simham  Marakkar  Aashirvad Cinemas  OTT release  മരക്കാര്‍ കാലാപാനി  മരക്കാര്‍  കാലാപാനി  മരക്കാര്‍ കാലാപാനി അല്‍ഫോന്‍സ്‌ പുത്രന്‍  ഒടിടി റിലീസ്  മരക്കാര്‍ റിലീസ്  മരക്കാര്‍ റിവ്യൂ  മരക്കാര്‍ തിയേറ്റര്‍ റിലീസ്  Marakkar release  Marakkar theatre release  Marakkar review
Marakkar | Alphonse Puthren | 'മരക്കാര്‍ കാലാപാനിയെക്കാള്‍ വലിയ സിനിമ'; മരക്കാര്‍ കണ്ട്‌ അല്‍ഫോന്‍സ്‌ പുത്രന്‍
author img

By

Published : Nov 18, 2021, 5:44 PM IST

'കാലാപാനി' (Kaalaapani) യേക്കാള്‍ വലിയ സിനിമയാണ് 'മരക്കാര്‍' (Marakkar) എന്ന് സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ (Alphonse Puthren). ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ (Mohanlal Priyadarshan) ബ്രഹ്‌മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' (Marakkar Arabikadalinte Simham). മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ബിഗ്‌ ബഡ്‌ജറ്റ് ചിത്രമാണ് 'കാലാപാനി' (1996).

'മരക്കാറി'നെ കുറിച്ച് ഒരുപാട് പറയാനുണ്ടെന്നും ചിത്രം കണ്ട പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ ഇഷ്‌ടപ്പെട്ടെന്നും അല്‍ഫോണ്‍സ്‌ പുത്രന്‍ പറയുന്നു. ആശിര്‍വാദ് സിനിമാസ്‌ (Aashirvad Cinemas) പുറത്തിറക്കിയ വീഡിയോയിലാണ് സംവിധായകന്‍റെ സിനിമാ നിരൂപണം. 'മരക്കാര്‍' എന്ന സിനിമ ഞാന്‍ കണ്ടു.

നമ്മള്‍ ചെറുപ്പം തൊട്ട് കണ്ടുവരുന്ന ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കോമ്പിനേഷനിലുള്ള ചിത്രങ്ങള്‍. അവര്‍ മുന്‍പ് ഒന്നിച്ച 'കാലാപാനി' ലാര്‍ജ് സ്‌കെയിലില്‍ ഉള്ള ഒരു സിനിമയായിരുന്നു. 'കാലാപാനി'യേക്കാളും കുറച്ചുകൂടി വലിയ സ്‌കെയിലിലുള്ള ചിത്രമാണ് 'മരക്കാര്‍'.

സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ എനിക്ക് ഇഷ്‌ടപ്പെട്ടു. ഇനി നിങ്ങള്‍ പോയി കാണണം. ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍ നിന്ന് കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ സൂചനകള്‍ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്.'-അല്‍ഫോണ്‍സ്‌ പുത്രന്‍ പറഞ്ഞു.

Also Read: Nayanthara|Connect |പിറന്നാള്‍ ദിനത്തില്‍ നയന്‍സിന് ഒരു ഹൊറര്‍ സമ്മാനം

മലയാളത്തിലെ ആദ്യ 100 കോടി ബഡ്‌ജറ്റ് ചിത്രമാണ് 'മരക്കാര്‍'. ഡിസംബര്‍ 2നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. നേരത്തെ ഒടിടി റിലീസ് (OTT release) പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ്‌ തിയേറ്ററുകളിലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷമാണ് തിയേറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്.

നേരത്തെ സഹനിര്‍മ്മാതാവ് സിജെ റോയ്‌ ഉള്‍പ്പെടെയുള്ളവര്‍ മരക്കാര്‍ കണ്ട ശേഷം ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍ലന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കും. പ്രിയദര്‍ശന്‍, അനി ഐവി ശശി, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.