ETV Bharat / sitara

'യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്'; ഒരു മുന്നറിയിപ്പുമായി അല്‍ഫോണ്‍സ്‌ പുത്രന്‍ - Latest Malayalam movie news

Alphonse Puthren about new movie Gold : പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി അല്‍ഫോണ്‍സ്‌ പുത്രന്‍. യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും 'ഗോള്‍ഡി'നെ സമീപിക്കരുതെന്ന് അല്‍ഫോണ്‍സ്‌ പുത്രന്‍ പറയുന്നു.

Alphonse Puthren about new movie Gold  ഒരു മുന്നറിയിപ്പുമായി അല്‍ഫോണ്‍സ്‌ പുത്രന്‍  Alphonse Puthren facebook post about Gold  Gold cast and crew  Latest Alphonse Puthren movie  Latest Malayalam Entertainment news  Latest Malayalam movie news  Latest malayalam celebrity news
'യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്'; ഒരു മുന്നറിയിപ്പുമായി അല്‍ഫോണ്‍സ്‌ പുത്രന്‍
author img

By

Published : Dec 4, 2021, 8:06 PM IST

Alphonse Puthren about new movie Gold : പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍. തന്‍റെ മുന്‍ സിനിമ പോലെയല്ല പുതിയ ചിത്രം ഗോള്‍ഡ്‌ എന്നാണ് അല്‍ഫോണ്‍സ്‌ പുത്രന്‍ പറയുന്നത്. തന്‍റെ പുതിയ ചിത്രം ഗോള്‍ഡ് ഒരു പുതുമയും ഇല്ലാത്ത ചിത്രമാണെന്നും അതുകൊണ്ട് യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വരരുതെന്ന മുന്നറിയിപ്പുമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Alphonse Puthren facebook post about Gold : 'ഗോൾഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പോ ചിത്രസംയോജനം നടക്കുകയാണ്. 'നേര'വും 'പ്രേമ'വും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും, കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.' -അല്‍ഫോണ്‍സ്‌ പുത്രന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Gold cast and crew : പൃഥ്വിരാജ്, നയന്‍താര, അജ്‌മല്‍ അമീര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ഗോള്‍ഡ്'. 'പ്രേമ'ത്തിന് ശേഷമുള്ള അല്‍ഫോണ്‍സ്‌ പുത്രന്‍റെ ചിത്രം കൂടിയാണിത്. 'പ്രേമം' റിലീസ്‌ ചെയ്‌ത്‌ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി അല്‍ഫോണ്‍സ്‌ പുത്രന്‍ എത്തുന്നത്.

സിനിമ റിലീസിനെത്തുന്നതിന് മുമ്പുള്ള പ്രേക്ഷകരുടെ അമിത പ്രതീക്ഷയും വാഴ്‌ത്തലും സിനിമ തിയേറ്ററിലെത്തുമ്പോള്‍ തിരിച്ചടിയാകുന്നുവെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അല്‍ഫോണ്‍സ്‌ പുത്രന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പ്രത്യക്ഷപ്പെടുന്നത്.

Also Read : Kamal Hassan recovered from Covid 19 :'ഒരുപാട് പേര്‍ എന്നെ കുറിച്ച് ചിന്തിച്ചതില്‍ സന്തോഷം'; കൊവിഡ്‌ രോഗവിമുക്തനായി കമല്‍ ഹസന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.