ബോളിവുഡിലെ യുവനടിമാരിൽ മുന്‍നിരയിലുള്ള നടിയാണ് ആലിയ ഭട്ട്. കരിയറിൻ്റെ ആദ്യനാളുകളിൽ നിരവധി പരിഹാസങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും മികച്ച ഒരു നടിയായുള്ള ആലിയയുടെ പരിവർത്തനം വളരെ വേഗത്തിലായിരുന്നു. മാർച്ച് 15നായിരുന്നു താരത്തിൻ്റെ പിറന്നാള്‍. ആര്‍ഭാടവപൂർണമായ ആഘോഷങ്ങളാണ് സാധാരണ ബോളിവുഡ് താരങ്ങളുടെ പിറന്നാളിനോട് അനുബന്ധിച്ച് നടക്കാറുള്ളത്. എന്നാല്‍ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആലിയയുടെ ഇത്തവണത്തെ പിറന്നാൾ.
പിറന്നാൾ ദിനത്തിൽ തൻ്റെ ഡ്രൈവർക്കും സഹായിക്കും വീട് വാങ്ങാൻ 50 ലക്ഷം രൂപ നൽകിയാണ് താരം മാതൃകയായത്. 2012ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡൻ്റ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തെത്തിയ താരത്തോടൊപ്പം അന്നുമുതല്‍ ഉണ്ടായിരുന്നവരാണ് ഡ്രൈവറായ സുനിലും സഹായി അന്മോളും. പണമുപയോഗിച്ച് ഇരുവരും മുംബൈയില്‍ പുതിയ വീടുകള്‍ വാങ്ങി എന്നാണ് അറിയുന്നത്.
- " class="align-text-top noRightClick twitterSection" data="">
പിറന്നാളിനോടനുബന്ധിച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി താരം പാര്‍ട്ടിയും നടത്തുകയുണ്ടായി. കാമുകനും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പമായിരുന്നു ആലിയയുടെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം. രണ്‍വീര്‍ സിങിനൊപ്പം അഭിനയിച്ച ഗല്ലി ബോയ് ആണ് ആലിയയുടെ അവസാനമിറങ്ങിയ പടം. കളങ്ക്, ബ്രഹ്മാസ്ത്ര, സല്‍മാന്‍ ഖാനൊപ്പം ഇന്‍ഷാളളാ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ആലിയയുടേതായി ഈ വർഷം ഒരുങ്ങുന്നത്. ഇവക്ക് പുറമേ രാജമൗലി ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.