ETV Bharat / sitara

പരാജയത്തില്‍ നിന്ന് പുറത്ത് വരാൻ സഹായിച്ചത് രൺബീർ: ആലിയ - ആലിയ ഭട്ട്

ഒരു പരിപാടിക്കിടെ കരണ്‍ ജോഹറിനോടാണ് പരാജയത്തെ അതിജീവിച്ചതിനെക്കുറിച്ച് ആലിയ ഭട്ട് പറഞ്ഞത്.

alia bhatt
author img

By

Published : Oct 14, 2019, 8:09 PM IST

ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ആലിയയുടെ പേരിലുള്ളത്. എന്നാല്‍ ആലിയയുടേതായി ഈ വര്‍ഷം റിലീസിനെത്തിയ കലങ്ക് എന്ന സിനിമ വലിയ പരാജയമായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ സിനിമ പരാജയപ്പെട്ടപ്പോൾ തന്‍റെ ഹൃദയം തകർന്ന് പോയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആലിയ. കാമുകനും നടനുമായ രണ്‍ബീര്‍ കപൂറിന്‍റെ വാക്കുകളാണ് ആ സമയത്ത് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ആലിയ പറഞ്ഞു.

ഒരു പരിപാടിക്കിടെ കരണ്‍ ജോഹറിനോടാണ് പരാജയത്തെ അതിജീവിച്ചതിനെക്കുറിച്ച് താരം പറഞ്ഞത്. സിനിമ റിലീസിന് മുന്‍പ് താന്‍ കണ്ടിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് അറിയാമായിരുന്നു എന്നുമാണ് ആലിയ പറയുന്നത്. എന്നാല്‍ പരാജയത്തിന് ശേഷമുണ്ടായ ചിന്തകളാണ് ആലിയയുടെ മനസ് തകര്‍ത്തത്. 'വളരെ അധികം കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്‍റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അത് ലഭിക്കാതെ വന്നതോടെ ഞാന്‍ വല്ലാതെ പേടിച്ചു', ആലിയ പറഞ്ഞു. തുടര്‍ന്ന് രണ്‍ബീര്‍ നല്‍കിയ ഉപദേശമാണ് ആ പേടിയെ മറികടക്കാന്‍ സഹായിച്ചതെന്ന് താരം വ്യക്തമാക്കി.

'കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്‍റെ ഫലം ഉടന്‍ തന്നെ ലഭിക്കണമെന്നില്ല. ജീവിതത്തില്‍ എന്നെങ്കിലും ഏതെങ്കിലും ദിവസം അതിനുള്ള ഫലം ലഭിക്കും. കഠിനാധ്വാനിയായ അഭിനേതാവ്, വ്യക്തി എന്നൊക്കെ പറയുന്നത് അതിനെയാണ്. ഒരു ദിവസം മറ്റൊരു സിനിമയിലൂടെ നിങ്ങള്‍ക്ക് നല്ലത് ലഭിക്കും എന്നാണ് രണ്‍ബീര്‍ പറഞ്ഞത്' ആലിയ വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.