ETV Bharat / sitara

വീണ്ടും കണ്ടാല്‍ അജിത്തിനോട് പറയാൻ ആഗ്രഹിക്കുന്നത്; ഉള്ള് തുറന്ന് ഐശ്വര്യ റായ് ബച്ചൻ

മണിരത്‌നം വൈകാതെ സംവിധാനം ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനില്‍ ഐശ്വര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഐശ്വര്യ
author img

By

Published : Jul 25, 2019, 12:02 PM IST

മലയാളിയായ രാജീവ് മേനോൻ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തമിഴ് ചിത്രമാണ് 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ'. മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്ത്, തബു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 19 വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ അജിത്തിനോടൊപ്പം അഭിനയിച്ചതിന്‍റെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് നടി ഐശ്വര്യാ റായ് ബച്ചൻ. ചെന്നൈയിൽ നടന്ന ലോഞ്ചയ്ൻസ് വാച്ചുകളുടെ പുതിയ ബുട്ടിക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ ദിനങ്ങളെക്കുറിച്ച് പറഞ്ഞത്.

“വളരെ ഊഷ്മളമായ, തികഞ്ഞ പ്രൊഫഷണലായ വ്യക്തി. അദ്ദേഹത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്ന സ്വീകാര്യതയും അദ്ദേഹത്തിന്‍റെ വിജയവും കണ്ട് വളരെ സന്തോഷം തോന്നുന്നു. അജിത് അതിന് എല്ലാം കൊണ്ടും അർഹനാണ്. ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ എനിക്ക് അദ്ദേഹത്തോടൊപ്പം സീനുകൾ അധികം ഉണ്ടായിരുന്നില്ല. എങ്കിലും സെറ്റിൽ വെച്ച് കാണാറുണ്ടായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അജിത്തിന്‍റെ കുടുംബത്തെയും കണ്ടിട്ടുണ്ട്. ഇനി എപ്പോഴെങ്കിലും അജിത്തിനെ കാണാൻ ഇടവരികയാണെങ്കിൽ ഇപ്പോൾ കൈവന്നിരിക്കുന്ന, തീർത്തും അർഹതപ്പെട്ട ഈ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു,” മുൻലോക സുന്ദരി കൂടിയായ ഐശ്വര്യ പറഞ്ഞു.

ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റവും തമിഴിലൂടെ ആയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ എത്തിയത്. ‘ഇരുവർക്ക്’ ശേഷം മണിരത്‌നം സംവിധാനം ചെയ്ത ഗുരു, രാവൺ എന്നീ ദ്വിഭാഷാ ചിത്രങ്ങളിലും ഐശ്വര്യ നായികയായി എത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ആഷ്. മണിരത്‌നം വൈകാതെ സംവിധാനം ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ആണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്ന തമിഴ് ചിത്രം.

“എന്‍റെ ഗുരുവാണ്. മണി സാർ പറയുന്ന ഏത് റോളിലും അഭിനയിക്കാൻ സന്തോഷമേയുളളൂ. ഞാൻ പൊന്നിയിൻ സെൽവനിൽ’ അഭിനയിക്കുന്നുണ്ട് എന്ന് തീർച്ചയാണ്. പക്ഷേ കഥാപാത്രത്തിന്‍റെ വിശദാംശം മണി സർ തന്നെ പറയുന്നത് വരെ കാത്തിരിക്കുന്നതാണ് അതിന്‍റെ ശരി,” ഐശ്വര്യ വ്യക്തമാക്കി.

Intro:Body:

അജിത്ത് ഈ വിജയം അർഹിക്കുന്നു; ഐശ്വര്യ റായ്

മലയാളിയായ രാജീവ് മേനോൻ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തമിഴ് ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്ത്, തബു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 19 വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ അജിത്തിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് നടി ഐശ്വര്യാ റായ് ബച്ചൻ 

ചെന്നൈയിൽ നടന്ന ലോഞ്ചയ്ൻസ് വാച്ചുകളുടെ പുതിയ ബുട്ടിക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ ദിനങ്ങളെക്കുറിച്ചു പറഞ്ഞത്. “വളരെ ഊഷ്മളമായ, തികഞ്ഞ പ്രഫഷണലായ ആയ വ്യക്തി.  അദ്ദേഹത്തിന്  പ്രേക്ഷകരിൽ നിന്നും   ലഭിച്ചിരിക്കുന്ന സ്വീകാര്യതയും അദ്ദേഹത്തിന്റെ വിജയവും കണ്ട് വളരെ സന്തോഷം തോന്നുന്നു. അജിത് അതിന് എല്ലാം കൊണ്ടും അർഹനാണ്.  ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ എനിക്ക് അദ്ദേഹത്തോടൊപ്പം സീനുകൾ അധികമൊന്നും ഉണ്ടായിരുന്നില്ല.  എങ്കിലും സെറ്റിൽ വച്ച് കാണാറുണ്ടായിരുന്നു. ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ ചിത്രീകരണത്തിനിടെ അജിത്തിന്റെ കുടുംബത്തെയും കണ്ടിട്ടുണ്ട്.  ഇനി എപ്പോഴെങ്കിലും അജിത്തിനെ കാണാൻ ഇടവരികയാണെങ്കിൽ ഇപ്പോൾ കൈവന്നിരിക്കുന്ന, തീർത്തും അർഹതപ്പെട്ട ഈ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു,” മുൻലോക സുന്ദരി കൂടിയായ ഐശ്വര്യ പറഞ്ഞു.

ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റവും തമിഴിലൂടെ ആയിരുന്നു.  മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ എത്തിയത്.  ‘ഇരുവർക്ക്’ ശേഷം മണിരത്‌നം  സംവിധാനം ചെയ്ത ഗുരു, രാവൺ എന്നീ ദ്വിഭാഷാ ചിത്രങ്ങളിലും ഐശ്വര്യ നായികയായി എത്തിയിരുന്നു.  ഇപ്പോൾ വീണ്ടും ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ സന്തോൺത്തിലാണ് ആഷ്. മണിരത്‌നം വൈകാതെ സംവിധാനം ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ആണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്ന തമിഴ് ചിത്രം.

“എന്റെ ഗുരുവാണ്.  മണി സാർ പറയുന്ന ഏതു റോളിലും അഭിനയിക്കാൻ സന്തോഷമേയുളളൂ. ഞാൻ പൊന്നിയിൻ സെൽവനിൽ’ അഭിനയിക്കുന്നുണ്ട് എന്ന് തീർച്ചയാണ്.  പക്ഷേ കഥാപാത്രത്തിന്റെ വിശദാംശം മണി സർ തന്നെ പറയുന്നത് വരെ കാത്തിരിക്കുന്നതാണ് അതിന്റെ ശരി,” ഐശ്വര്യ വ്യക്തമാക്കി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.