ETV Bharat / sitara

അമ്മയാകുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ദിവ്യ ഉണ്ണി; വളക്കാപ്പിന്‍റെ ചിത്രങ്ങൾ വൈറൽ - Divya Unni become mother

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം. എഞ്ചിനീയറായ ഭർത്താവ് അരുണ്‍ കുമാറിനൊപ്പം ഹൂസ്റ്റണിലാണ് താരം.

divya unni  ദിവ്യാ ഉണ്ണി  വളക്കാപ്പിന്‍റെ ചിത്രങ്ങൾ  ദിവ്യാ ഉണ്ണി അമ്മയാകുന്നു  Actress Divya Unni  Divya Unni pregnant news  Divya Unni bangle ceremony  bangle ceremony of divya unni  Divya Unni become mother  bangle ceremony pics of divya unni
ദിവ്യ ഉണ്ണി
author img

By

Published : Dec 5, 2019, 1:11 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സജീവമാണ് താരം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ നിന്നുള്ള ദിവ്യ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ഇപ്പോൾ വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം. ആഘോഷത്തിനിടയിൽ നിന്നുള്ള അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് വീണ്ടും അമ്മയാവുന്നതിന്‍റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ താരം അറിയിച്ചു. ദിവ്യക്ക് ആശംസകളുമായി നിരവധി ആരാധകരും എത്തി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം. തിരുവന്തപുരം സ്വദേശി ഭർത്താവ് അരുണ്‍ കുമാര്‍ മണികണ്ഠൻ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആർട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുകയാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ഇവർക്കൊപ്പമാണ്.

തൊണ്ണൂറുകളിൽ മലയാളസിനിമയിലെ പ്രമുഖ നായികയായിരുന്ന താരം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഏകദേശം അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നിവ ദിവ്യയുടെ അറിയപ്പെടുന്ന വേഷങ്ങളാണ്.

Intro:Body:

divya unni

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.