ETV Bharat / sitara

'ആണും പെണ്ണും' ഒടിടിയിൽ റിലീസ് ചെയ്തു - ആമസോൺ പ്രൈം

2013ലെ അഞ്ച് സുന്ദരികൾക്ക് ശേഷം മലയാളത്തിലൊരുങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രം ആമസോൺ പ്രൈമിൽ റിലീസായി

ആണും പെണ്ണും ഒടിടിയിൽ  ആണും പെണ്ണും  aanum pennum  ott  ഒടിടി  ott release  amazon prime  ആമസോൺ പ്രൈം  ആന്തോളജി
ആണും പെണ്ണും ഒടിടിയിൽ
author img

By

Published : Jul 1, 2021, 10:57 AM IST

മൂന്ന് സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങൾ ഒറ്റ സിനിമയിൽ മൂന്ന് കഥകളിലായി ദൃശ്യവത്കരിച്ച മലയാളത്തിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രമായ ആണും പെണ്ണും ഒടിടിയിൽ റിലീസായി. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസായത്. മാർച്ച് 26ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ലോക്ക്ഡൗൺ ആയതോടെ നിർത്തി വച്ചിരുന്നു.

ആഷിക് അബു, വേണു, ജയ്.കെ എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങിയ മൂന്ന് ചിത്രങ്ങളാണ് സിനിമയിലുള്ളത്. ചെറുക്കനും പെണ്ണും എന്ന പേരിലുള്ള ആഷിക് ആബു ചിത്രത്തിന്‍റെ രചന ഉണ്ണി.ആർ ആണ്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചെറുക്കനും പെണ്ണും എന്ന ഭാഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഉറൂബിന്‍റെ രാച്ചിയമ്മയെ അടിസ്ഥാനമാക്കി വേണു സംവിധാനം ചെയ്ത ഭാഗത്തിൽ പാർവ്വതി തിരുവോത്തും ആസിഫ് അലിയുമാണ് അഭിനേതാക്കൾ.

ജയ്.കെ സംവിധാനം ചെയ്ത മൂന്നാം ഭാഗത്തിന്‍റെ രചന സന്തോഷ് ഏച്ചിക്കാനമാണ്. ജോജു ജോർജ്, സംയുക്ത മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ഈ ഭാഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

Also Read: കളർ ലുക്കിൽ മിന്നിത്തിളങ്ങി രൺവീർ സിങ്

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പികെ പ്രൈം പ്രൊഡക്ഷന്‍റെ ബാനറിൽ സി.കെ പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.