മികച്ച നടൻ മാത്രമല്ല നല്ലൊരു സംവിധായകൻ കൂടിയാണ് ബോളിവുഡ് താരം ആമിർ ഖാൻ. 2007ൽ ആമിർ സംവിധാനം ചെയ്ത 'താരേ സമീൻ പർ'ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനു ശേഷം താരം ചിത്രങ്ങളൊന്നും സംവിധാനം ചെയ്തില്ല. അതിനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ആമിർ ഖാൻ ഇപ്പോൾ.
സംവിധാനം എപ്പോഴും തന്നില്‍ ആവേശമുണ്ടാക്കാറുണ്ടെന്നും പക്ഷേ ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ വയ്ക്കുന്നതെന്നുമാണ്താരം പറയുന്നത്.''അഭിനയം ഇഷ്ടമാണെങ്കിലും കുറച്ച് കഴിഞ്ഞാല്‍ അത് നിര്‍ത്തും. സംവിധാനം ഇഷ്ടമായതുകൊണ്ടാണ് ധൈര്യത്തോടെ താരേ സമീന്‍ പര്‍ ചെയ്തത്. സംവിധാനത്തോടും അഭിനയത്തോടും എനിക്ക് പ്രണയമാണ്. അവ രണ്ടില്‍ നിന്നും എനിക്ക് അകന്നു നില്‍ക്കാനാവില്ല. അഭിനേതാവായാണ് ഞാനെൻ്റെകരിയര്‍ തുടങ്ങിയത്'', ആമിർ പറയുന്നു.
പണം ഉണ്ടാക്കുന്നതിലല്ല, നല്ല തിരക്കഥകള്‍ക്ക് പിന്തുണ നല്‍കുകയാണ് തൻ്റെലക്ഷ്യമെന്നും ആമിര്‍ പറയുന്നു. ''സാധാരണ ബിസിനസ് ലക്ഷ്യത്തോടെയാണ് ആളുകള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത്. എൻ്റെ അജണ്ട അതല്ല. ക്രിയേറ്റിവിറ്റിയാണ് ഞങ്ങളുടെ അജണ്ട. എപ്പോഴാണോ നല്ലൊരു തിരക്കഥ ലഭിക്കുന്നത്, അതുവരെ ഞങ്ങള്‍ സിനിമ നിര്‍മ്മിക്കില്ല.''ആമിർ വ്യക്തമാക്കി.
ഹോളിവുഡില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഹോളിവുഡ് എന്നല്ല ലോകത്തിലെ ഏതു ഭാഗത്തെ സിനിമയിലും അഭിനയിക്കുമെന്ന് താരം മറുപടി നല്‍കി. ജപ്പാനില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഉളള സിനിമാപ്രവര്‍ത്തകര്‍ അവസരം നീട്ടിയാല്‍, ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും ചെയ്യും. ഹോളിവുഡിനോട് ആകര്‍ഷണം തോന്നിയിട്ടില്ലെന്നും ആമിര്‍ വ്യക്തമാക്കി.