ETV Bharat / sitara

Ranveer Singh movie 83 teaser: ആവേശം നിറച്ച് രണ്‍വീര്‍ സിങ്‌; ചരിത്ര വിജയം വൈറല്‍ - teaser of 83

83 teaser: രണ്‍വീര്‍ സിങിനെ കേന്ദ്ര കഥാപാത്രമാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന '83' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രണ്‍വീര്‍ സിങാണ്‌ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

83 teaser  ranveer singh 83 teaser  kapil dev biopic teaser  film on 83 world cup  ranveer singh as kapil dev  teaser of 83  83 ടീസര്‍ പുറത്തിറങ്ങി
Ranveer Singh movie 83 teaser : കാണികളെ ആവേശഭരിതരാക്കി രണ്‍വീര്‍ സിങ്‌; ചരിത്ര വിജയം വൈറല്‍
author img

By

Published : Nov 26, 2021, 5:54 PM IST

Kapil Dev biopic teaser : ബോളിവുഡ് താരം രണ്‍വീര്‍ സിങിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് '83'. രണ്‍വീര്‍ സിങിനെ കേന്ദ്ര കഥാപാത്രമാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രണ്‍വീര്‍ സിങാണ്‌ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

film on 83 world cup : ചരിത്രം കുറിച്ച 1983 ജൂണ്‍ 25ല്‍ നടന്ന മത്സരത്തില്‍ ആരാധകരെ ആവേശഭരിതരാക്കുന്ന നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങൾ അടങ്ങുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ടീസറില്‍ രണ്‍വീര്‍ സിങ് തന്നെയാണ് ഹൈലൈറ്റ്.

നവംബര്‍ 30നാണ് ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. രണ്‍വീര്‍ സിങ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

Ranveer Singh as Kapil Dev : ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന കപില്‍ ദേവിനെ അവതരിപ്പിക്കുന്നത്. ക്രിസ്‌തുമസ് റിലീസായി ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് '83'. അന്ന് ലോകകപ്പ് മത്സരത്തില്‍ കപില്‍ ദേവിനൊപ്പമുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍, രവി ശാസ്‌ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സയ്യിദ്‌ കിര്‍മാനി, സന്ദീപ്‌ പാട്ടീല്‍, മദന്‍ലാല്‍, കീര്‍ത്തി ആസാദ്‌ എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

രണ്‍വീര്‍ സിങിനെ കൂടാതെ പങ്കജ് ത്രിപാഠി, സാക്വിബ് സലിം, താഹിര്‍ രാജ്‌ ഭാസിന്‍, ബൊമാന്‍ ഇറാനി, ഹാര്‍ഡി സന്ധു, ജതിന്‍ സര്‍ന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തില്‍ സുനില്‍ ഗവാസ്‌കര്‍ ആയി താഹിര്‍ രാജും ശ്രീകാന്ത് ആയി തമിഴ്‌ നടന്‍ ജീവയും വേഷമിടുന്നു. ഹിന്ദി, മറാഠി നടനും സന്ദീപ്‌ പാട്ടീലിന്‍റെ മകനുമായ ചിരാഗ്‌ പാട്ടിലാണ് ചിത്രത്തില്‍ സന്ദീപ്‌ പാട്ടീലിന്‍റെ വേഷം അവതരിപ്പിക്കുന്നത്.

പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം, മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും. രണ്‍വീറിന്‍റെ ഭാര്യയും നടിയുമായ ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ രണ്‍വീറിന്‍റെ നായികയായെത്തുന്നത്.

Also Read: Marakkar new song: Nee En Thaaye Marakkar song : റിലീസിന് മുമ്പേ 1.6K ലൈക്കുകള്‍ നിറഞ്ഞ് മരക്കാറിലെ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.