ഇന്ന് തലൈവരുടെ ജന്മദിനം. 69-ാം പിറന്നാളാഘോഷത്തിന് തമിഴകം മാത്രമല്ല, ഇന്ത്യ മുഴുവനുള്ള ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. പ്രിയ നായകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ സിനിമാപ്രദർശനവും സാമൂഹ്യ സേവന പ്രവർത്തനങ്ങളും മറ്റുമായി ആഘോഷം പൊടിപൊടിക്കുകയാണ് രജനീഫാൻസും. സൂപ്പർസ്റ്റാറിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിനും അടുത്ത മാസം റിലീസിനെത്തുന്ന ദർബാർ സിനിമയുടെയും പ്രതീക്ഷയിലാണ് തമിഴകം.
ഉലക നായകൻ കമലഹാസൻ, ധനുഷ്, തെന്നിന്ത്യൻ താരം മഹേഷ് ബാബു, രാധികാ ശരത്കുമാർ തുടങ്ങി സിനിമാലോകത്തു നിന്നും താരത്തിന് ആശംസകളുമായി നിരവധി ട്വീറ്റുകളാണെത്തുന്നത്.
ഒപ്പം, അച്ഛനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മക്കളായ ഐശ്വര്യ ധനുഷും സൗന്ദര്യ രജനീകാന്തും പിറന്നാളാശംസകൾ നേർന്നു. അച്ഛന്‍റെ ഏതാനും സ്റ്റൈലിഷ് ഫോട്ടോകളും ഉൾപ്പെടുത്തി "ഹാപ്പി ബർത്ത്ഡേ മൈ ലൈഫ്...മൈ ഫാദർ..മൈ എവരിത്തിങ്ങ്!!" എന്നാണ് ഇളയമകൾ സൗന്ദര്യ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="
">
"എന്നും ഇതുപോലെ പിന്തുടരും...ആ പുഞ്ചിരി കാണാൻ വേണ്ടി...ഹാപ്പി ബർത്ത്ഡേ അപ്പാ!" അച്ഛന് തൊട്ടുപിന്നിൽ നടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഐശ്വര്യയും ആശംസകൾ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
നടനും ഐശ്വര്യയുടെ ഭർത്താവുമായ ധനുഷും തലൈവക്ക് പിറന്നാളാശംസകളുമായി ട്വീറ്റ് ചെയ്‌തു.
-
Happy birthday #thalaiva 🙏🙏🙏
— Dhanush (@dhanushkraja) December 12, 2019 " class="align-text-top noRightClick twitterSection" data="
">Happy birthday #thalaiva 🙏🙏🙏
— Dhanush (@dhanushkraja) December 12, 2019Happy birthday #thalaiva 🙏🙏🙏
— Dhanush (@dhanushkraja) December 12, 2019