ETV Bharat / sitara

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 50ന്‍റെ നിറവില്‍: നവംബര്‍ 20ന് തുടക്കം

ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്‍റെ എട്ട് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനചിത്രം.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 50ന്‍റെ നിറവില്‍: നവംബര്‍ 20ന് തുടക്കം
author img

By

Published : Oct 7, 2019, 4:12 AM IST

പനാജി: കടല്‍ക്കാറ്റിനൊപ്പം അഭ്രപാളിയുടെ രസതന്ത്രവും ചേര്‍ത്തുവച്ച് 50ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള നവംബര്‍ 20ന് തുടങ്ങും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോസവത്തിന്‍റെ തീയതി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറാണ് അറിയിച്ചത്. റഷ്യയുടെ പങ്കാളിത്തത്തോടെയാണ് ഇത്തവണ മേള നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഏതാണ്ട് ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജാവഡേക്കര്‍ പറഞ്ഞു. മേളയുടെ അമ്പതാം വാര്‍ഷികത്തിന്‍റ ഭാഗമായി അമ്പത് വര്‍ഷം മുമ്പ് വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും ഇക്കുറിയുണ്ടാകും.

ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്‍റെ എട്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആശിഷ് പാണ്‌ഡെയുടെ നൂറെയാണ് ഉദ്ഘാടനചിത്രം. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍. രാജേന്ദ്ര ജാഗ്ലേയാണ് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ജൂറി അധ്യക്ഷന്‍.

ശക്തമായ സാന്നിധ്യവുമായി മലയാള സിനിമ
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മൂന്ന് മലയാള സിനിമകളാണ് ഇത്തവണ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, ടികെ രാജീവ് സംവിധാനം ചെയ്ത കോളാമ്പി എന്നീ സിനിമകളാണ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജീവ് ആറ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോളാമ്പി'. നിത്യാ മേനോനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മനു അശോകന്‍റെ ആദ്യ സംവിധാന സംരംഭമാണ് പാർവതി അഭിനയിച്ച 'ഉയരെ' എന്ന സിനിമ. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ശക്തമായ പ്രമേയത്തില്‍ അവതരിപ്പിച്ച ചിത്രം ഇതിനോടകം തന്നെ പല മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് അടുത്ത ദിവസങ്ങളിലാണ് തീയറ്ററിലെത്തിയത്. ആന്‍റണി വർഗ്ഗീസ്, ചെമ്പൻ വിനോദ്, സാബു എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രവും പേറി ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
ഇന്ത്യന്‍ സിനിമയുടെ ജനനവും വളര്‍ച്ചയും ഉയര്‍ച്ചയും താഴ്ചയും പതനവും കണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുന്നേറിയത്. 1952ല്‍ മുംബൈയിലായിരുന്നു ആദ്യ മേള നടന്നത്. 40 ഫീച്ചര്‍ സിനിമകളും നൂറിലേറെ ഹൃസ്വ ചിത്രങ്ങളുമായിരുന്നു അന്ന് പ്രദര്‍നത്തിന് എത്തിയത്.

പിന്നീടങ്ങോട്ട് ഇന്ത്യയുടെ മഹാനഗരങ്ങളായ ഡല്‍ഹിയും കൊല്‍ക്കത്തയും മദ്രാസുമെല്ലാം മേളകളുടെ ഭാഗമായി. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്‍റെ ശ്രമമാണ് ചലച്ചിത്രോസവത്തെ ഗോവയുടെ മണ്ണിലേക്ക് പറിച്ചു നട്ടത്. 2004 മുതലാണ് ഗോവ സ്ഥിരം വേദിയായത്. പിന്നീടിങ്ങോട്ട് ആരാധകരുടെ ഇഷ്ടയിടമായി ഗോവ മാറുന്നതാണ് കണ്ടത്.

Intro:Body:

Goa film festival

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.