ദൃശ്യം 2ന് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് '12ത് മാൻ' (12th Man). ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ കൂടുതൽ ലൊക്കേഷൻ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നടി അതിഥി രവി, അനു സിതാര, സൈജു കുറുപ്പ്, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മുൻപത്തെ ലുക്കിനേക്കാൾ മോഹൻലാൽ കൂടുതൽ ചുള്ളനായെന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിക്കുന്നത്.
Also read: ഗംഗുബായ് ജനുവരി ആദ്യമെത്തും; റിലീസ് തിയതി പുറത്തുവിട്ടു
തൊടുപുഴയാണ് 12ത് മാന്‍റെ പ്രധാന ലൊക്കേഷൻ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രത്തിൽ സതീഷ് കുറുപ്പ് ആണ് കാമറാമാൻ. ഒറ്റദിനം നടക്കുന്ന കഥ ത്രില്ലർ മൂഡിൽ പറയുന്ന ചിത്രത്തിന് അനില്‍ ജോണ്‍സണാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.