ETV Bharat / sitara

യുവരാജ്‌ സിങ്‌ അച്ഛനായി; സ്വകാര്യതയെ മാനിക്കണമെന്ന്‌ താര ദമ്പതികള്‍ - യുവരാജ് സിങിനും ഭാര്യ ഹസൽ കീച്ചിനും ആണ്‍ കുഞ്ഞ്‌

യുവരാജ് സിങിനും ഭാര്യ ഹസൽ കീച്ചിനും ആണ്‍ കുഞ്ഞ്‌ പിറന്നു. തങ്ങള്‍ക്ക്‌ കുഞ്ഞ്‌ പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ആരാധകരെ അറിയിച്ചത്‌.

യുവരാജ്‌ സിങ്‌ അച്ഛനായി  യുവരാജ് സിങിനും ഭാര്യ ഹസൽ കീച്ചിനും ആണ്‍ കുഞ്ഞ്‌  Yuvraj Singh and Hazel Keech welcoming a baby boy
യുവരാജ്‌ സിങ്‌ അച്ഛനായി; സ്വകാര്യതയെ മാനിക്കണമെന്ന്‌ താര ദമ്പതികള്‍
author img

By

Published : Jan 26, 2022, 4:32 PM IST

Yuvraj Singh and Hazel Keech welcoming a baby boy: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനും ഭാര്യ ഹസൽ കീച്ചിനും ആണ്‍ കുഞ്ഞ്‌ പിറന്നു. തങ്ങള്‍ക്ക്‌ കുഞ്ഞ്‌ പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ആരാധകരെ അറിയിച്ചത്‌. ഈ സാഹചര്യത്തില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന്‌ താരങ്ങള്‍ മാധ്യമങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു.

'ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന്‌ ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്‍റെ സന്തോഷം പങ്കുവയ്‌ക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട്‌ നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേയ്‌ക്ക്‌ സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന്‌ ആഗ്രഹിക്കുന്നു. സ്‌നേഹത്തോടെ ഹസലും യുവരാജും.' -ഇപ്രകാരമാണ് യുവരാജും ഹസലും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചത്‌.

ദമ്പതികള്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന്‌ പിന്നാലെ സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി ബോളിവുഡ്‌ താരങ്ങളും താര ദമ്പതികള്‍ക്ക്‌ അഭിനന്ദനം അറിയിച്ചു. പോസ്‌റ്റിന് താഴെ ആയുഷ്‌മാൻ ഖുറാന ഒരു ലൗ ഇമോജി കമന്‍റ്‌ ചെയ്‌തപ്പോള്‍ 'അഭിനന്ദനങ്ങൾ' എന്ന് ബിപാഷ ബസുവും കുറിച്ചു. ഒരുപാട്‌ സന്തോഷമെന്ന് പ്രീതി സിന്‍റയും കമന്‍റ്‌ ചെയ്‌തു.

2011ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍-കരീന കപൂര്‍ ചിത്രം 'ബോഡിഗാര്‍ഡി'ലൂടെയാണ് ഹസല്‍ ബോളിവുഡില്‍ സുപരിചിതയാകുന്നത്‌. 2013ൽ, ബിഗ് ബോസ് സീസണ്‍ 7 ലെ ജനപ്രിയ റിയാലിറ്റി ഷോയിലും പങ്കാളിയായിരുന്നു ഹസല്‍.

2016 നവംബർ 30നായിരുന്നു യുവരാജ് സിങ്‌-ഹസല്‍ കീച്ച്‌ വിവാഹം.

Also Read: ചിരഞ്ജീവിക്ക്‌ കൊവിഡ്‌ 19; അപേക്ഷയുമായി താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.