ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രശസ്‌ത ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് 23 വർഷം തടവ്. ന്യൂയോർക് സുപ്രീം കോടതിയാണ് വെയ്ൻസ്റ്റൈന് തടവുശിക്ഷ വിധിച്ചത്. പന്ത്രണ്ട് പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസം നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിൽ വിധി പ്രഖ്യാപിച്ചത്.
വെയ്ൻസ്റ്റൈന് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ മാസം നിർമാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. കോടതിയിൽ ഹാർവി വെയ്ൻസ്റ്റൈൻ വീൽ ചെയറിലാണ് എത്തിയതെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. ഹോളിവുഡ് നടിമാരും മോഡലുകളും വെയ്ൻസ്റ്റൈനെതിരെ ലൈംഗിക ആരോപണ കേസുകൾ നൽകിയിരുന്നു. നിർമാതാവിനെതിരെ മീ ടൂ ആരോപണവും ഉണ്ട്.