ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് രണ്‍വീര്‍ സിങും ദീപികയും. ലോക്ക് ഡൗണ്‍ മൂലം സിനിമാ ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ വീട്ടില്‍ ഒരുമിച്ചുള്ള സമയം ഇരുവരും ആഘോഷമാക്കുകയാണ്. വീട്ടുവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുെവക്കാറുള്ള ഇരുവരും ഇപ്പോള്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് രണ്‍വീറിനെ ദീപിക ഗാഢമായി ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. നിഷ്കളങ്കമായ മുഖവുമായി നില്‍ക്കുന്ന രണ്‍വീറാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. നിരവധിപേരാണ് വീഡിയോക്ക് ലൈക്കുകളുമായി എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ട 1983ലെ ചരിത്ര നിമിഷത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം '83' ആണ് രണ്‍വീര്‍ സിങിന്‍റെതായി അണിയറിയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ദീപികയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.