മുംബൈ : ബോളിവുഡിലെ പേരുകേട്ട ഫിറ്റ്‌നസ് ഫ്രീക്ക് താരമാണ് വിദ്യുത് ജംവാൾ. സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ ഗംഭീരപ്രകടനം കാഴ്‌ചവക്കുന്ന താരം സ്റ്റണ്ട് പ്രൊഫഷണാലാണ്. ഇപ്പോൾ തന്‍റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡ് ഫാഷൻ ഡിസൈനറായ നന്ദിത മഹ്താനിയെ ജീവിത സഖിയാക്കുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. സെപ്റ്റംബര്‍ ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വിദ്യുത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. നന്ദിതയുമായി ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമാണ് താരം വിവാഹനിശ്ചയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
More Read: 'യു ഡോണ്ട് വാന്‍റ് ടു മെസ് വിത്ത്' പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ താരമായി വിദ്യുത് ജംവാല്‍
തമിഴ് ചിത്രങ്ങളായ തുപ്പാക്കിയിലും അഞ്ജാന ഖുദാ ഹാഫിസ്, കമാൻഡോ, കമാൻഡോ2, കമാൻഡോ 3, ദി പവർ, യാരാ തുടങ്ങി ബോളിവുഡ് ചിത്രങ്ങളിലും തിളങ്ങിയ നടനാണ് വിദ്യുത് ജംവാൾ.
'ഒരു കമാൻഡോ സ്റ്റൈലിൽ അത് കഴിഞ്ഞു, 01/09/21,' എന്നാണ് താരം നന്ദിത മഹ്‌താനിക്കൊപ്പമുള്ള ചിത്രത്തിന് കാപ്‌ഷൻ കുറിച്ചത്. വിരാട് കോലിയുടെ അടക്കം സെലിബ്രിറ്റികളുടെ ഫാഷൻ ഡിസൈനറാണ് നന്ദിത മഹ്താനി.