ഹൈദരാബാദ്: Vicky Katrina debut film Jee Le Zaraa:ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയ താരവിവാഹമായിരുന്നു കത്രീന കൈഫ് - വിക്കി കൗശൽ ജോഡികളുടേത്. ഇരുവരുടെയും പ്രണയവും തുടർന്നുള്ള വിവാഹവും അതീവ രഹസ്യമായിരുന്നുവെങ്കിലും ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ താരദമ്പതികളുടെ പ്രണയം മറനീക്കി പുറത്തുവന്നേക്കും.
ഫർഹാൻ അക്തറിന്‍റെ 'ജീ ലെ സരാ' എന്ന ചിത്രത്തിൽ കത്രീനയ്‌ക്കൊപ്പം അഭിനയിക്കാൻ നിർമാതാക്കൾ വിക്കിയെ സമീപിച്ചുവെന്ന റിപ്പോർട്ടുകളാണിപ്പോൾ വികാറ്റ് ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ALSO READ:ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥരീകരിച്ചു; താനും സഹോദരിയും രോഗമുക്തരായെന്ന് ജാൻവി കപൂർ
ഏതായാലും ചിത്രത്തിൽ അഭിനയിക്കാൻ വിക്കി സമ്മതിക്കുകയാണെങ്കിൽ, ഭാര്യ കത്രീനയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായി ജീ ലെ സരാ മാറും. നടനും സംവിധായകനുമായ ഫർഹാൻ അക്തർ, സഹോദരി സോയ അക്തർ, ഭാര്യ റീമ കാഗ്തി എന്നിവർ സംവിധാനവും നിർമാണവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് കൂടുതൽ ആകർഷണം പകരുന്നതായിരിക്കും വി-കാറ്റ് ജോഡി എന്നതിന് യാതൊരു സംശയവുമില്ല.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ഫർഹാന്‍റെ റോഡ് ട്രിപ്പ് ചിത്രങ്ങളായ ദിൽ ചാഹ്താ ഹേ, സിന്ദഗി നാ മിലേഗി ദൊബാര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ പുറത്തിറങ്ങാനൊരുങ്ങുന്ന മറ്റൊരു റോഡ് മൂവിയാണ് 'ജീ ലെ സരാ'. ചിത്രം 2023ൽ പുറത്തിറങ്ങും.