ജയ്‌പൂര്‍ (രാജസ്ഥാന്‍) : മറ്റൊരു താര വിവാഹത്തിനൊരുങ്ങി ബോളിവുഡ്. ബോളിവുഡ് താര ജോഡികളായ വിക്കി കൗശല്‍ -കത്രീന കെയ്‌ഫ് വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ചര്‍ച്ച. ബോളിവുഡ് ലോകത്ത് മാത്രമല്ല, ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ് ഈ താര ജോഡികളുടെ വിവാഹം.
സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്താ മാധ്യമങ്ങളിലും ഇരുവരുടെയും വിവാഹ വാര്‍ത്തകളാണ് അടുത്ത കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്‍ക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
Vicky Katrina wedding ceremonies: സവായ് മധോപൂരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് വിവാഹം നടക്കുക. ഡിസംബര്‍ ഒണ്‍പതിന് നടക്കുന്ന വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ഡിസംബര്‍ ഏഴ് മുതല്‍ ഒൻപത് വരെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവാഹ ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
വിവാഹത്തിന് മുന്നോടിയായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി തുടങ്ങിയ ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം നടക്കുക. ഇന്ന് രാത്രി സംഗീത വിരുന്നോടെ വിവാഹ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. ശേഷം നാളെ രാവിലെ 11 മണിക്ക് ഹല്‍ദി ആഘോഷ ചടങ്ങും നടക്കും. തുടര്‍ന്ന് ഡിസംബര്‍ ഒൻപതിന് സെഹ്രബന്ധി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
Sehra Bandi ceremony : പൂക്കള്‍ കൊണ്ടോ അലങ്കാര വസ്‌തുക്കള്‍ കൊണ്ടോ വരന്‍റെ മുഖം മറയ്‌ക്കുന്ന ചടങ്ങാണ് സെഹ്രബന്ധി. മുഖം മറയുന്ന തരത്തില്‍ ഒരുപാട് ലെയറുകളിലായി പൂക്കളാലോ അലങ്കാര വസ്‌തുക്കളാലോ നിര്‍മ്മിതമായ ഗാര്‍ലന്‍ഡ് വരന്‍റെ തലപ്പാവില്‍ തിരുകിവെയ്ക്കും. തലപ്പാവ് മുതല്‍ വരന്‍റെ കഴുത്തിന് താഴെവരെ അത് മറഞ്ഞു കിടക്കും. വരന്‍റെ ജ്യേഷ്‌ഠത്തി (ഭാബി) യാണ് ഈ ചടങ്ങ് ചെയ്യുക. ശേഷം ജ്യേഷ്‌ഠത്തി വരന് ഐലൈനര്‍ എഴുതും. ഇങ്ങനെ ചെയ്യുന്നതിലൂടെ ദുഷ്‌ട ശക്തികളില്‍ നിന്നും ഒരു ആപത്തും ഉണ്ടാകില്ലെന്നാണ് ഇവരുടെ വിശ്വാസം. തുടര്‍ന്ന് വരന് മനോഹരമായ വിലപ്പിടിപ്പുള്ള സമ്മാനം നല്‍കും.
കുതിരപ്പുറത്ത് വളരെ പരമ്പരാഗത രീതിയിലാണ് വിക്കി വിവാഹ വേദിയിലെത്തുക. വിവാഹ ചടങ്ങിന്‍റെ ദിവസം ഏഴ് വെള്ളക്കുതിരകളെ വിക്കിയുടെ 'ഗ്രാന്‍ഡ് എന്‍ട്രിക്കായി' തെരഞ്ഞെടുക്കും. വധൂവരന്‍മാര്‍ക്ക് വേണ്ടി പ്രത്യേകമായി ഒരു രാജകീയ മണ്ഡപം രൂപകല്‍പ്പന ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.
Guests in Vicky Katrina wedding : വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുള്ള അതിഥികള്‍ ഇതിനോടകം തന്നെ വിവാഹവേദിയിലെത്തി കഴിഞ്ഞു. തീര്‍ത്തും സ്വകാര്യമായി നടക്കുന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. ആകെ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹ ചടങ്ങിനെത്തുന്ന അതിഥികള്‍ രഹസ്യ കോഡ് സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവരുമായിരിക്കണമെന്ന് നിബന്ധനയുണ്ട്.
Vicky Katrina wedding secret code : വിവാഹ ചടങ്ങുകള്‍ വളരെ രഹസ്യമായി നടത്താനാണ് താരങ്ങളുടെ തീരുമാനം. നേരത്തെ നല്‍കിയിരിക്കുന്ന രഹസ്യകോഡുമായി വിവാഹ വേദിയിലെത്തുന്നവര്‍ക്ക് മാത്രമെ ചടങ്ങില്‍ പങ്കെടുക്കാനാകൂ. ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയില്‍ അതിഥികള്‍ ഒപ്പുവെയ്‌ക്കണമെന്ന നിബന്ധനയുമുണ്ട്. റിസോര്‍ട്ടിനുള്ളിലേയ്‌ക്ക് ഫോണ്‍ കൊണ്ട് പോകാനോ ഫോട്ടോ എടുക്കാനോ പാടില്ല.
തിങ്കളാഴ്‌ച്ച രാത്രിയാണ് മുംബൈയിലെ കലിന എയര്‍പോര്‍ട്ടില്‍ നിന്നും വിക്കി കൗശലും കത്രീനയും രാജസ്ഥാനിലെ വിവാഹ വേദിയിലേയ്‌ക്ക് തിരിച്ചത്. കത്രീനയുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വരവോട് കൂടി ജയ്‌പൂരിലെ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വലിയ തിരക്കനുഭവപ്പെട്ടു. തിങ്കളാഴ്‌ച രാത്രിയോട് കൂടി കൂടുതല്‍ വിരുന്നകാര്‍ വിക്കിക്കും കത്രീനയ്‌ക്കുമൊപ്പം ബര്‍വാര ഫോര്‍ട്ടിലെത്തി. വിക്കിയുടെയും കത്രീനയുടെയും കുടുംബാംഗങ്ങളെ ബര്‍വാര ഫോര്‍ട്ടിലേയ്‌ക്ക് എത്തിക്കാന്‍ മൂന്ന് ലെഷ്വറി വാഹനങ്ങളാണ് എത്തിയത്.
Vicky Katrina wedding reception : വിവാഹ ശേഷം മുംബൈയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി ഇരുവരും റിസപ്‌ഷന്‍ സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡിസംബര്‍ 12 വരെ വിക്കിയും കത്രീനയും ബര്‍വാര ഫോര്‍ട്ടില്‍ തങ്ങും. വിവാഹ ശേഷം ഇരുവരും ചൗത് മാത് അമ്പലം സന്ദര്‍ശിക്കും.
Vicky Katrina affair : കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഇരുവരും പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ ഒരുക്കങ്ങളും വളരെ രഹസ്യമായാണ് ഇരുവരും കൊണ്ടു പോയത്.