ETV Bharat / sitara

എല്ലാം അവസാനിക്കുമ്പോൾ ഓർക്കണം നമ്മൾ പോരാടിയത് ജീവ വായുവിനെന്ന്: വരുൺ ധവാൻ - varun dhawan instagram news

മതങ്ങൾക്കോ ​​രാഷ്ട്രീയത്തിനോ പദവികൾക്കോ ആഭരണങ്ങൾക്കോ ​​വേണ്ടി ആരും പോരാടിയിട്ടില്ലെന്നും ജീവവായുവിനായുള്ള പോരാട്ടമായിരുന്നു കൊവിഡ് കാലം കണ്ടതെന്നും വരുൺ ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വരുൺ ധവാൻ ജീവവായു വാർത്ത  വരുൺ ധവാൻ കൊവിഡ് സന്ദേശം വാർത്ത  covid 19 has taught us varun news  varun dhawan corona post latest  varun dhawan bollywood news  varun dhawan instagram news  വരുൺ ധവാൻ കൊവിഡ് ഇൻസ്റ്റഗ്രാം പോസ്റ്റ് വാർത്ത
എല്ലാം അവസാനിക്കുമ്പോൾ ഓർക്കണം നമ്മൾ പോരാടിയത് ജീവവായുവിനെന്ന്
author img

By

Published : May 1, 2021, 2:51 PM IST

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഹിന്ദി ചലച്ചിത്രമേഖലയും സജീവ പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്. കൊവിഡിനെതിരെയുള്ള മുൻകരുതലുകളും വാക്സിനേഷനുള്ള നിർദേശങ്ങളുമായും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നു. ഇപ്പോഴിതാ, കൊവിഡിൽ നിന്ന് നാം തുടർന്നുള്ള ജീവിതത്തിലേക്ക് എന്ത് പാഠമാണ് പഠിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് ബോളിവുഡ് നടൻ വരുൺ ധവാൻ.

“നാമെല്ലാവരും (കൊവിഡിനെ) അതിജീവിക്കുകയാണെങ്കിൽ, നമ്മൾ പ്രതീക്ഷിച്ച പോലെ കൊവിഡ് കുറയുകയാണെങ്കിൽ, അത് ഭൂമിക്കോ ആയുധങ്ങൾക്കോ ​​വീടിനോ ആഭരണങ്ങൾക്കോ ​​വേണ്ടി പോരാടിയിട്ടില്ല എന്ന് മനസിലാക്കണം. മേളകളുടെ ടിക്കറ്റുകൾക്കോ ​​ആഢംബര പദവികൾക്കോ ​​മതങ്ങൾക്കോ ​​രാഷ്ട്രീയത്തിനോ വേണ്ടി നമ്മൾ പോരാടിയിട്ടില്ല. ഒരു കമ്പനി ഷെയറിനോ അവിടുത്തെ സ്ഥാനങ്ങൾക്കോ വേണ്ടി നമ്മൾ പോരാടിയിട്ടില്ല. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കോ ​​ബീച്ചിലെ വീടിന്‍റെ താക്കോലുകൾക്കോ ​​വേണ്ടി പോരാടിയില്ല. എല്ലാം അവസാനിക്കുമ്പോൾ ഓർക്കണം നമ്മൾ പോരാടിയത് ജീവവായുവിനായാണെന്ന്," വരുൺ ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം നമ്മളെല്ലാവരും കൊവിഡിനെതിരെ ഒരുമിച്ച് പൊരുതുമെന്നും പോസ്റ്റിനൊപ്പം നടൻ കൂട്ടിച്ചേർത്തു.

Also Read: കൊവിഡ് പോസിറ്റീവായ ബോളിവുഡ് നടൻ രൺ‌ധീർ കപൂറിനെ ഐസിയുവിലേക്ക് മാറ്റി, ആരോഗ്യം തൃപ്തികരം

വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കേണ്ട അനിവാര്യതയും സാമൂഹിക അകലം പാലിക്കേണ്ട അവശ്യകതയും നിർദേശങ്ങളായി എഴുതി കഴിഞ്ഞ ദിവസം വരുൺ ധവാൻ മറ്റൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.