ETV Bharat / sitara

ബോളിവുഡിന് അഭിനന്ദനം; 'ഷോലെയും ദില്‍വാലേയും' പേരെടുത്ത് പറഞ്ഞ് ട്രംപ്

ഇന്ത്യൻ സന്ദർശനത്തിനിടെ ബറാക് ഒബാമക്ക് ശേഷം ബോളിവുഡിനെ പ്രശംസിച്ച രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്.

ബറാക് ഒബാമ  ഡൊണാൾഡ് ട്രംപ്  ട്രംപ്  ഡൊണാൾഡ്  ട്രംപ് ബോളിവുഡ്  ബോളിവുഡ്  ബോളിവുഡിനെക്കുറിച്ച്  അമിതാഭ് ബച്ചൻ  ഷാരൂഖ് ഖാൻ  അമേരിക്കൻ പ്രസിഡന്‍റ്  ട്രംപ് ഇന്ത്യൻ സന്ദർശനം  ദിൽവാലെ ദുൽഹനിയാ ലേ ജായേഗാ  ഷോലൈ  Trump praises B'wood  Trump on bollywood  Donald Trump  trump india visit  trump  bollywood  barak obama  DDLJ, Sholay
ഡൊണാൾഡ് ട്രംപ്
author img

By

Published : Feb 25, 2020, 4:46 PM IST

മുംബൈ: ബോളിവുഡിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന പ്രസംഗത്തിനിടയിലാണ് ഹിന്ദി ചലച്ചിത്രങ്ങളെ കുറിച്ച് ട്രംപ് പരാമർശം നടത്തിയത്. കലാരംഗത്ത് സിനിമയിലൂടെ രാജ്യം നൽകുന്ന സംഭാവനകൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ദിൽവാലെ ദുൽഹനിയാ ലേ ജായേഗാ, ഷോലെ എന്നീ ഇന്ത്യൻ ക്ലാസിക്ക് സിനിമകളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഡാൻസും പാട്ടും പ്രണയവും ഇടകലർത്തി പുറത്തിറക്കുന്ന ബോളിവുഡ് സിനിമകൾ ലോകത്തെമ്പാടുമുള്ള കാണികൾക്ക് സന്തോഷം നൽകുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പ്രതിഭയുടെയും സർഗാത്മകതയുടെയും ഉറവിടമായ ബോളിവുഡിൽ നിന്നും പ്രതിവർഷം 2000 സിനിമകൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്‍റ് ബോളിവുഡിനെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും പ്രശംസിച്ച് പറഞ്ഞപ്പോൾ നിറഞ്ഞ സദസ് ആർപ്പുവിളികളോടെ അത് സ്വീകരിക്കുകയും ചെയ്‌തു.

ഇതാദ്യമായല്ല യുഎസ് പ്രസിഡന്‍റിൽ നിന്നും ഇന്ത്യൻ സിനിമക്ക് അഭിനന്ദനം ലഭിക്കുന്നത്. 2015ൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇന്ത്യൻ സന്ദർശനത്തിനിടെ ഷാരൂഖ് ഖാൻ ചിത്രം ദിൽവാലെ ദുൽഹനിയാ ലേ ജായേഗായിലെ "ബഡേ ബഡേ ദേശോം മേം..." എന്ന ഡയലോഗ് അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.