സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ടൈഗര്‍ ഷ്റോഫ്-റിതേഷ് ദേശ്മുഖ് ചിത്രം ഭാഗി 3യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മൂന്ന് മിനിറ്റും 42 സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ടൈഗര്‍ ഷ്റോഫിന്‍റെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
അച്ഛന്‍ ജാക്കി ഷ്റോഫ് ടൈഗര്‍ ഷ്റോഫിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജാക്കി അതിഥി വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായിക. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സജിദ് നദിയത്ത് വാലയാണ് നിര്‍മിച്ചിരിക്കുന്നത്.