ETV Bharat / sitara

തനിക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നു, പക്ഷെ അന്ന് പറയാന്‍ സാധിച്ചില്ലെന്ന് ടൈഗര്‍ ഷ്റോഫ്

author img

By

Published : Feb 28, 2020, 7:31 PM IST

ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച പുതിയ ചിത്രം ഭാഗിയുടെ പ്രമോഷന്‍റെ ഭാഗമായുള്ള ഇന്‍റര്‍വ്യൂവില്‍ വെച്ചാണ് ടൈഗര്‍ ഷ്റോഫ് തുറന്നുപറച്ചില്‍ നടത്തിയത്

Tiger Schroff said he liked the sraddha kapoor, but was unable to say at the time  തനിക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നു, പക്ഷെ അന്ന് പറയാന്‍ സാധിച്ചില്ലെന്ന് ടൈഗര്‍ ഷ്റോഫ്  ടൈഗര്‍ ഷ്റോഫ്  ഭാഗി  Tiger Schroff  sraddha kapoor
തനിക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നു, പക്ഷെ അന്ന് പറയാന്‍ സാധിച്ചില്ലെന്ന് ടൈഗര്‍ ഷ്റോഫ്

ബോളിവുഡില്‍ നിരവധി ആരാധികമാരുള്ള താരമാണ് ടൈഗര്‍ ഷ്‌റോഫ്. ഇപ്പോള്‍ തന്‍റെ സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. നടി ശ്രദ്ധ കപൂറിനെയാണ് ടൈഗര്‍ സ്‌നേഹിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ തുറന്ന് പറയാന്‍ പേടിയായിരുന്നുമെന്നുമാണ് ടൈഗര്‍ പറയുന്നത്. ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച പുതിയ ചിത്രം ഭാഗിയുടെ പ്രമോഷന്‍റെ ഭാഗമായുള്ള ഇന്‍റര്‍വ്യൂവില്‍ വെച്ചാണ് ടൈഗര്‍ ഷ്റോഫ് തുറന്നുപറച്ചില്‍ നടത്തിയത്.

'എനിക്ക് പേടിയായിരുന്നു. ഞാന്‍ അവളെ നോക്കി നില്‍ക്കുമായിരുന്നു. മോശമായ രീതിയില്‍ ഒന്നുമല്ല. ദൂരെ നിന്ന് വെറുതെ നോക്കി നില്‍ക്കും. ഇടനാഴിയിലൂടെ എന്ന കടന്നുപോകുമ്പോള്‍ അവളുടെ മുടി പറക്കുമായിരുന്നു' ടൈഗര്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച്‌ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ശ്രദ്ധ പ്രതികരിച്ചത്.

ഭാഗിയിലാണ് ആദ്യമായി ശ്രദ്ധ കപൂറും ടൈഗര്‍ ഷ്റോഫും ഒന്നിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച്‌ ആറിനാണ് ചിത്രം റിലീസിന് എത്തുന്നത്. റിതേഷ് ദേശ്മുഖും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.