തമിഴ് നടന്‍ അജിത്ത് കുമാര്‍ റേസിം കമ്പം ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് തല. അംഗീകൃത റേസറായ അജിത് തന്‍റെ പുതുതായി തുടങ്ങുന്ന റേസിങ് ടീമിന് 'അജിത് കുമാർ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്. റേസിങ് ടീമിനെ പ്രഖ്യപിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്.
റേസർ സീറ്റിലേക്ക് അജിത് തിരിച്ചെത്തുന്നു എന്ന് പുതിയ ഫെരാരി 488 ഇവിഒ ഓടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
അജിത്തിന്‍റെ മാനേജറായ സുരേഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ റേസിങ് ടീമിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. അവർ പുതുതായി അവതരിപ്പിക്കുന്ന ഹെൽമെറ്റ് പെയിന്‍റിങ് സ്‌കീമിനെ കുറിച്ചും ഇതിലൂടെ പറയുന്നുണ്ട്.
ടീം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് സുരേഷ് ചന്ദ്ര കുറിപ്പിലൂടെ അറിയിച്ചത്. പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക. ഫാബിയാൻ ഡുഫിയക്‌സ് ആയിരിക്കും ടീമിന്‍റെ ഒഫീഷ്യൽ ഡ്രൈവർ.
കഴിവുള്ള യുവ ഡ്രൈവർമാർക്ക് പിന്തുണയും അവസരവും നൽകുക എന്നതാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും സുരേഷ് ചന്ദ്ര വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തിയാണ് അജിത്ത്. താരം പങ്കെടുത്ത മത്സരങ്ങളുടെ വിവരങ്ങളും സുരേഷ് ചന്ദ്ര പങ്കുവയ്ക്കുന്നുണ്ട്. 2010ലെ എംആർഎഫ് റേസിങ് സീരീസിൽ പങ്കെടുത്തു.
ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന ഒട്ടേറെ റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ വരെ താരം എത്തിയിട്ടുണ്ട്.
അതേസമയം അജിത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അധിക് രവിചന്ദ്രന്‍റെ 'ഗുഡ് ബാഡ് അഗ്ലി'യും മകിഴ് തിരുമേനിയുടെ 'വിട മുയർക്കി'യുമാണ്.
Also Read:ക്രൈം ത്രില്ലര്‍ ചിത്രം 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' മോഷൻ പോസ്‌റ്റര്‍