ന്യൂഡൽഹി: കാലാവസ്ഥ നിരീക്ഷിക്കുന്നതിനായി ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് (എച്ച്പിസി) അവതരിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം). ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ സെപ്റ്റംബർ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്‌തത്. അർക്ക, അരുണിക എന്നാണ് കമ്പ്യൂട്ടറുകളുടെ പേര്. ചുഴലിക്കാറ്റുകൾ, കനത്ത മഴ, ഇടിമിന്നൽ, ഉഷ്‌ണതരംഗം, വരൾച്ച, മറ്റ് തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയെ നേരത്തെകൂട്ടി പ്രവചിക്കാന്‍ ഇതിന് കഴിയും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"ഈ നൂതന എച്ച്പിസി പ്രയോജനപ്പെടുത്തിക്കൊണ്ട് കാലാവസ്ഥ പ്രവചനം നടത്താനും കാലാവസ്ഥ വ്യതിയാനത്തെ കാലേക്കൂട്ടി തന്നെ നേരിടാനും അതുയർത്തുന്ന വെല്ലുവിളികൾ ചെറുത്തു തോൽപ്പിക്കാനും കഴിയും"- ഐഐടിഎമ്മിലെ പ്രോജക്‌ട് ഡയറക്‌ടർ (എച്ച്പിസി, ഐഐടിഎം) സൂര്യചന്ദ്ര റാവു പറഞ്ഞു.
With Param Rudra Supercomputers and HPC system, India takes significant step towards self-reliance in computing and driving innovation in science and tech. https://t.co/ZUlM5EA3yw
— Narendra Modi (@narendramodi) September 26, 2024
850 കോടിയാണ് ഈ പദ്ധതിയ്‌ക്കായി ചെലവാകുന്നത്. വിശ്വസനീയവും കൃത്യവുമായ കാലാവസ്ഥ പ്രവചനം ലഭിക്കുന്നതിന് വേണ്ടിയാണിത്. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം), നോയിഡയിലെ നാഷണൽ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് (എൻസിഎംസിആർഡബ്യുഎഫ്) എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.
ഐഐടിഎമ്മിൽ സ്ഥാപിക്കുന്ന എച്ച്പിസിക്ക് 11.77 പെറ്റ ഫ്ലോപ്‌സും 33 പെറ്റാബൈറ്റ് സ്റ്റോറേജുമാണുളളത്. എൻസിഎംസിആർഡബ്യുഎഫിൽ സ്ഥാപിക്കുന്ന എച്ച്പിസിക്ക് 8.24 പെറ്റ ഫ്ലോപ്‌സും 24 പെറ്റാബൈറ്റ് സ്റ്റോറേജുമാണുളളത്. ഇതോടൊപ്പം 1.9 പെറ്റ ഫ്ലോപ്‌സ് ശേഷിയുളള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) ആപ്ലിക്കേഷനും ഉണ്ടായിരിക്കും.
ഇതിനെല്ലാം പുറമേ ഭൗമശാസ്ത്ര മന്ത്രാലയം കമ്പ്യൂട്ടിങ് പവർ 22 പെറ്റ ഫ്ലോപ്പ്‌സായി ഉയർത്തുന്നതായിരിക്കും. അതിനാൽ ഒരു ചതുരശ്ര കിലോമീറ്ററോ അതിൽ കുറവോ ചുറ്റളവിലെ കാലാവസ്ഥ പ്രവചനം സാധ്യമാകും എന്നാണ് കരുതുന്നത്. പുതിയ എച്ച്പിസി സിസ്റ്റത്തിന് നൽകിയ അർക്ക, അരുണിക എന്നീ പേരുകൾ സൂര്യനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ‘പരം രുദ്ര’ സൂപ്പർ കമ്പ്യൂട്ടിങ് സിസ്റ്റവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തിരുന്നു.
Also Read: ഇനി കാലാവസ്ഥ മുൻകൂട്ടി അറിയാം; വയനാട്ടിൽ റഡാർ വരുന്നു