ETV Bharat / sitara

'സിനിമ ചെയ്ത തെറ്റുകള്‍ സിനിമ തന്നെ തിരുത്തുന്നു'; പ്രതീക്ഷ നല്‍കി തപ്പട് ട്രെയിലര്‍

author img

By

Published : Jan 31, 2020, 3:48 PM IST

ഗാര്‍ഹിക പീഡനങ്ങള്‍ മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അനുഭവ് സിന്‍ഹയാണ് തപ്പടിന്‍റെ സംവിധായകന്‍

Taapsee Pannu  തപ്പട് ട്രെയിലര്‍  തപ്സി പന്നു  തപ്സി പന്നു സിനിമ  അനുഭവ് സിന്‍ഹ  ബോളിവുഡ് നടി തപ്സി പന്നു  ആയുഷ്മാന്‍ ഖുറാന ചിത്രം ആര്‍ട്ടിക്കിള്‍ 15  THAPPAD Trailer  Taapsee Pannu  Anubhav Sinha  Bhushan Kumar
'സിനിമ ചെയ്ത തെറ്റുകള്‍ സിനിമ തന്നെ തിരുത്തുന്നു'; പ്രതീക്ഷ നല്‍കി തപ്പട് ട്രെയിലര്‍

ബോളിവുഡ് നടി തപ്‌സി പന്നുവിന്‍റെ പുതിയ ചിത്രം തപ്പടിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഗാര്‍ഹിക പീഡനങ്ങള്‍ മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സ്ത്രീവിരുദ്ധ ഡയലോഗുകളും സീക്വന്‍സുകളും ഏറി വരുന്ന ഇന്ത്യന്‍ സിനിമയില്‍ പുത്തന്‍ പ്രതീക്ഷയാണ് തപ്പട് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ നല്‍കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മുഖത്ത് അടിയേല്‍ക്കുന്നത് നായികക്കാണ്. എങ്കിലും ചിത്രം സഞ്ചരിക്കുന്നത് നായികയുടെ കാഴ്ചപ്പാടുകളിലൂടെയാണ്. ആയുഷ്‌മാന്‍ ഖുറാന ചിത്രം ആര്‍ട്ടിക്കിള്‍ 15 സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ് തപ്പട് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് വാനോളം പ്രതീക്ഷയാണ് സിനിമാപ്രേമികള്‍ക്ക് ചിത്രത്തെ കുറിച്ചുള്ളത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അനുഭവ് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് ചിത്രം തിയേറ്ററുകളിലെത്തും. പവയില്‍ ഗുലാട്ടിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ നാല് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ യുട്യൂബില്‍ മാത്രം കണ്ടത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.